Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ ( 29-12-2021)

December 29, 2021
Google News 1 minute Read
dec 29 news round up

ഓട്ടോ ടാക്‌സി പണിമുടക്ക് മാറ്റിച്ചു ( dec 29 news round up )

ഇന്ന് അർധരാത്രി മുതൽ സംയുക്ത സമര സമിതി പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് മാറ്റി വച്ചു. ആവശ്യങ്ങൾക്ക് അനുകൂലമായ തീരുമാനം മന്ത്രി ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം മാറ്റിവച്ചത്.

അറ്റകുറ്റപണിക്ക് മാത്രം 542 കോടി; ശമ്പളം നൽകാൻ 271 കോടി; കെ റെയിൽ പദ്ധതി രേഖ പുറത്ത്

കെ റെയിൽ പദ്ധതിയുടെ വിശദമായ പദ്ധതി രേഖയും പാരിസ്ഥിതിക ആഘാത പഠന റിപ്പോർട്ടും പുറത്ത്. അറ്റകുറ്റപണിക്ക് മാത്രം 542 കോടി ചെലവാകുമെന്ന് 238 പേജുള്ള റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പദ്ധതി കേരളത്തിന്റെ സമഗ്ര വികസനത്തിന് ഉതകുന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു. പദ്ധതി രേഖയുടെ വിശദാംശങ്ങൾ ട്വന്റിഫോറിന് ലഭിച്ചു.

കൊച്ചി മെട്രോ ഭൂമി ഏറ്റെടുക്കൽ; രാജമാണിക്യത്തിന് ക്ലീൻ ചിറ്റ്

കൊച്ചി മെട്രോ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ എറണാകുളം മുൻ ജില്ലാ കളക്ടർ എം.ജി.രാജമാണിക്യത്തിന് ക്ലീൻചിറ്റ്. അഴിമതി ആരോപണത്തിൽ കഴമ്പില്ലെന്ന് വിജിലൻസ് കണ്ടെത്തി. മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.

തെരഞ്ഞെടുപ്പ് വീഴ്ച: എസ് രാജേന്ദ്രനെ പുറത്താക്കാന്‍ സിപിഐഎം

ദേവികുളം തെരഞ്ഞെടുപ്പ് വീഴ്ചയില്‍ എസ്.രാജേന്ദ്രനെതിരെ നടപടിക്ക് ശുപാര്‍ശ. ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് ഇടുക്കി ജില്ലാ കമ്മിറ്റി ശുപാര്‍ശ ചെയ്തു. രണ്ടംഗ കമ്മിഷന്റെ അന്വേഷണത്തില്‍ രാജേന്ദ്രന്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. അന്തിമതീരുമാനം സിപിഎം സംസ്ഥാന സമിതിക്ക് വിട്ടു.

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ വഴിപാടുകളിൽ തട്ടിപ്പ്; ക്രമക്കേട് കണ്ടെത്തിയത് കണ്ടിയൂർ ക്ഷേത്രത്തിലെ വഴിപാട് നടത്തിപ്പിൽ

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ വഴിപാടുകളിൽ വൻ ക്രമക്കേട് കണ്ടെത്തി ദേവസ്വം വിജിലൻസ്. മാവേലിക്കര കണ്ടിയൂർ മഹാദേവ ക്ഷേത്രത്തിലെ വഴിപാട് നടത്തിപ്പിലാണ് അഴിമതി കണ്ടെത്തിയത്. മൃത്യുഞ്ജയ ഹോമത്തിനായി വലിയ തുക ഈടാക്കിയ ശേഷം തട്ടിപ്പ് നടത്തിയതായാണ് കണ്ടെത്തിയത്.

കള്ളനെന്ന് കരുതി അച്ഛൻ മകളുടെ സുഹൃത്തിനെ കുത്തിക്കൊന്നു

തിരുവനന്തപുരത്ത് മകളുടെ ആൺ സുഹൃത്തിനെ അച്ഛൻ കുത്തിക്കൊന്നു. പേട്ട സ്വദേശി 19 കാരൻ അനീഷ് ജോർജാണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ അച്ഛൻ പൊലീസിൽ കീഴടങ്ങി.

Story Highlights : dec 29 news round up

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here