Advertisement

കോവളം സംഭവം; ഗ്രേഡ് എസ്.ഐക്ക് സസ്‌പെൻഷൻ; നേരത്തെയും മോശപ്പെട്ട അനുഭവങ്ങൾ പൊലീസിൽ നിന്നും ഉണ്ടായിട്ടുണ്ടെന്ന് സ്വീഡിഷ് വിനോദസഞ്ചാരി

January 1, 2022
Google News 1 minute Read

കോവളത്ത് വിദേശ പൗരന്‍റെ മദ്യം പൊലീസ് ഒഴിപ്പിച്ചുകളഞ്ഞ സംഭവത്തില്‍ പൊലീസുകാരനെതിരെ നടപടി. കോവളം സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ഷാജിയെ സസ്പെൻഡ് ചെയ്തു. സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടക്കുകയാണെന്നും മറ്റു പൊലീസുകാരും അന്വേഷണ പരിധിയില്‍ വരുമെന്നാണ് ലഭിക്കുന്ന വിവരം.

Read Also : മിന്നൽ “ബേസിൽ” ഫ്രം കുറുക്കൻമൂല!!

അതിനിടെ പൊലീസില്‍ നിന്നും മോശം അനുഭവം നേരിട്ട സ്വീഡിഷ് പൗരൻ സ്റ്റീഫന്‍റെ വീട് ടൂറിസം മന്ത്രി സന്ദർശിക്കും. ടൂറിസം മന്ത്രി നേരിൽ കാണാൻ താത്പര്യം പ്രകടിപ്പിച്ചതായി സ്വീഡിഷ് പൗരൻ സ്റ്റീവൻ ഓക്സർബർഗ് 24 നോട് പ്രതികരിച്ചു. മദ്യം ഒഴുക്കിക്കളഞ്ഞ പൊലീസ് നടപടി നിരാശാജനകമെന്ന് സ്റ്റീവൻ ഓക്സർബർഗ്. നേരത്തെയും മോശപ്പെട്ട അനുഭവങ്ങൾ പൊലീസിൽ നിന്നും ഉണ്ടായിട്ടുണ്ട്. അന്വേഷണത്തിന് ഉത്തരവിട്ട സർക്കാർ നടപടി സ്വാഗതാർഹമെന്ന് സ്വീഡിഷ് വിനോദസഞ്ചാരി വ്യകത്മാക്കി.

Story Highlights : kovalam-incident-action-against-si-tourism-minister-to-visit-foreigner

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here