Advertisement

മോദി സർക്കാർ കർഷക സൗഹൃദം, കർഷകരെ സ്വയം പര്യാപ്തരാക്കി; അമിത് ഷാ

January 1, 2022
Google News 1 minute Read

മോദി സർക്കാർ കർഷക സൗഹൃദമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ കർഷകരെ സ്വയം പര്യാപ്തരാക്കാനുള്ള നിരന്തര പരിശ്രമം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പുതുവർഷത്തിൻ്റെ ആദ്യ ദിനം 10 കോടിയിലധികം കർഷക കുടുംബങ്ങൾക്ക് 20,000 കോടി കൈമാറിയ പ്രധാനമന്ത്രിയോട് അദ്ദേഹം നന്ദി അറിയിച്ചു.

കർഷക ശാക്തീകരണമില്ലാതെ രാജ്യത്തിൻ്റെ സമഗ്ര വികസനം അസാധ്യമാണ്. സാമ്പത്തിക സഹായം നൽകി കർഷകരെ കടക്കെണിയിൽ നിന്ന് മുക്തരാക്കുന്നതിന് “പിഎം കിസാൻ” പദ്ധതി മഹത്തായ പ്രവർത്തനമാണ് നടത്തിയത്. കഴിഞ്ഞ ഏഴ് വർഷമായി കർഷകരെ സ്വയം പര്യാപ്തരാക്കാൻ മോദി സർക്കാർ തുടർച്ചയായി ശ്രമിക്കുന്നത് രാജ്യം കണ്ടതാണെന്നും ഷാ പറഞ്ഞു.

പ്രധാനമന്ത്രി-കിസാൻ പദ്ധതിക്ക് കീഴിലുള്ള സാമ്പത്തിക സഹായത്തിൻ്റെ പത്താം ഗഡുവായി ഇന്ത്യയിലുടനീളമുള്ള 10.09 കോടിയിലധികം (100 ദശലക്ഷം) കർഷകർക്ക് 20,900 കോടി രൂപ പ്രധാനമന്ത്രി ശനിയാഴ്ച അനുവദിച്ചു. വീഡിയോ കോൺഫറൻസിലൂടെ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി മോദി ഗുണഭോക്താക്കൾക്കുള്ള തുക വിതരണം ചെയ്തു.

Story Highlights : modi-govt-farmer-friendly

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here