Advertisement

‘ആളൊരുക്ക’ത്തിനു വിസി അഭിലാഷ് ഒരുക്കുന്ന ‘സബാഷ് ചന്ദ്രബോസ്’ ടീസർ പുറത്ത്

January 1, 2022
Google News 2 minutes Read

ദേശീയ പുരസ്കാരം നേടിയ ‘ആളൊരുക്ക’ത്തിൻ്റെ സംവിധായകൻ വിസി അഭിലാഷ് ഒരുക്കുന്ന ‘സബാഷ് ചന്ദ്രബോസി’ൻ്റെ ടീസർ പുറത്ത്. സൈന മൂവീസിൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസർ പുറത്തുവന്നത്. ഒരു മുഴുനീള കോമഡി സിനിമയാവും ‘സബാഷ് ചന്ദ്രബോസ്’ എന്നതാണ് ടീസർ നൽകുന്ന സൂചന.

വിഷ്ണു ഉണ്ണികൃഷ്ണൻ, ജോണി ആൻ്റണി, ശ്രീജ ദാസ് തുടങ്ങിയവർ വേഷമിടുന്ന ചിത്രമാണ് സബാഷ് ചന്ദ്രബോസ്. ജോളി ലോനപ്പനാണ് സിനിമ നിർമിക്കുന്നത്. സജിത്ത് പുരുഷൻ ക്യാമറ. ശ്രീനാഥ് ശിവശങ്കരൻ സംഗീതവും സ്റ്റീഫൻ മാത്യ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു.

ഇന്ദ്രൻസ് നായകനായി 2018ൽ പുറത്തിറങ്ങിയ ‘ആളൊരുക്കം’ എന്ന തൻ്റെ ആദ്യ സിനിമയിലൂടെ തന്നെ സംസ്ഥാന, ദേശീയ പുരസ്കാരങ്ങൾ നേടിയ സംവിധായകനാണ് വിസി അഭിലാഷ്. സാമൂഹ്യപ്രതിബദ്ധതയുള്ള ചിത്രത്തിനുള്ള ദേശീയ അവാർഡ് സ്വന്തമാക്കിയ ആളൊരുക്കം ഫിലിം ക്രിട്ടിക്സ് അടക്കം മറ്റ് അവാർഡുകളും നേടിയിരുന്നു.

Story Highlights : sabash chandrabose movie teaser

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here