Advertisement

രവീന്ദ്രൻ പട്ടയം റദ്ദാക്കുന്ന നടപടി ഉടൻ ആരംഭിക്കും; ഇടുക്കി ജില്ലാ കളക്ടർ

January 20, 2022
Google News 1 minute Read

രവീന്ദ്രൻ പട്ടയം റദ്ദാക്കാനുള്ള നടപടി ഉടൻ ആരംഭിക്കുമെന്ന് ഇടുക്കി ജില്ലാ കളക്ടർ ഷീബ ജോർജ്. അതിനായി ടീം രുപീകരിക്കും. അപേക്ഷ സ്വീകരിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി. ഇതിനിടെ രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കിയതില്‍ ആശങ്ക വേണ്ടെന്ന് സിപിഐഎം.എം അറിയിച്ചു.

അതേസമയം എം മണിയെയും സിപിഐഎം ജില്ലാ നേതൃത്വത്തെയും തള്ളി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തി . രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കിയ നടപടി 2019 ൽ സർക്കാരെടുത്ത തീരുമാനത്തിന്റെ ഭാഗമാണ്.പട്ടയം റദ്ദാക്കിയതിന്റെ പേരിൽ ആരെയും ഒഴിപ്പിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പട്ടയം നിയമാനുസൃതമല്ലെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ ക്രമപ്പെടുത്തുന്നതിന്റെ ഭാഗം.

Read Also : ‘രവീന്ദ്രൻ പട്ടയം റദ്ദാക്കിയ തീരുമാനം സിപിഐഎമ്മിന്റേത്, ആരെയും ഒഴിപ്പിക്കില്ല’: എം എം മണിയെ തള്ളി കോടിയേരി ബാലകൃഷ്ണൻ

ഇടുക്കി ജില്ലയിലെ സിപിഐഎമ്മിലും സിപിഐയിലുമുണ്ടായ ആശങ്കകൾ പരിഹരിക്കുമെന്നും കോടിയേരി വ്യക്തമാക്കി. രവീന്ദ്രൻ പട്ടയത്തെ കുറിച്ച് ആക്ഷേപം ഉണ്ടായ സാഹചര്യത്തിൽ അതിന്റെ നിയമസാധുത പരിശോധിക്കുകയായിരുന്നു ലക്ഷ്യം. പട്ടയം ലഭിച്ച ആരെയും ഒഴിപ്പിക്കില്ല. പട്ടയം നഷ്ടപ്പെട്ടവർ വീണ്ടും അപേക്ഷ നൽകി നടപടികൾ പൂർത്തിയാക്കണം.

നിയമപരമായി പരിശോധനകൾ നടത്തിയശേഷം വീണ്ടും പട്ടയം നൽകും. ഇതിന്റെ പേരിൽ ആരെയും ഒഴിപ്പിക്കാൻ സർക്കാർ തീരുമാനമില്ല. വൻകിട റിസോർട്ടുകളുടെ കാര്യത്തിൽ പരിശോധിച്ച ശേഷം തീരുമാനമുണ്ടാകും. അവരെ ഒഴിപ്പിക്കുമോ എന്നത് ഇപ്പോൾ പറയാനാവില്ലെന്നും കോടിയേരി അറിയിച്ചു.

Story Highlights : concern-on-raveendran-deeds-idukki-collector-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here