Advertisement

സെമി കേഡര്‍ അക്രമമാര്‍ഗമല്ലെങ്കിലും, നീതി കിട്ടാതിരിക്കുമ്പോൾ തിരിച്ചടിക്കും; കെ മുരളീധരന്‍ എം പി

January 22, 2022
Google News 1 minute Read

സെമി കേഡര്‍ എന്നാല്‍ അക്രമമാര്‍ഗമല്ലെങ്കിലും പൊലീസില്‍ നിന്ന് നീതി കിട്ടാതിരിക്കുമ്പോൾ തിരിച്ചടിക്കുമെന്ന് എംപിയും കോണ്‍ഗ്രസ് നേതാവുമായ കെ. മുരളീധരന്‍. തല്ലിയാല്‍ കൊള്ളുന്നതല്ല, തിരിച്ചടിക്കുന്നതും സെമി കേഡറിന്റെ ഭാഗമെന്ന് കെ. മുരളീധരന്‍ പറഞ്ഞു.

കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റിയെ മര്‍ദ്ദിക്കാന്‍ പൊലീസ് പിടിച്ചുകൊടുത്തു. ആരെയും വെല്ലുവിളിക്കാം. എന്നാല്‍ ദേഹത്തുതൊട്ടുള്ള കളിയാണ് തകരാര്‍. അതൊക്കെ അവസാനിപ്പിക്കുകയാണ് എല്ലാവര്‍ക്കും നല്ലത്. ഇടത്തെ കവിളില്‍ അടിക്കുന്നവന് വലത്തേ കവിള്‍ കാണിച്ചുകൊടുക്കണമെന്നതിന് ശേഷം എന്തു ചെയ്യണമെന്ന് ഗാന്ധിജി പറഞ്ഞിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു.

Read Also :കൊവിഡ് പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള സർക്കാർ ജീവനക്കാർക്ക് പ്രത്യേക അവധിയില്ല; സർക്കാർ ഉത്തരവ്

മുഖ്യമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനം പൊതുചര്‍ച്ചക്ക് വിടേണ്ട കാര്യമില്ലെന്ന് ബോധ്യമുള്ളതുകൊണ്ട് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ കുറിപ്പ് പിന്‍വലിച്ചത്. രാഷ്ട്രീയ രംഗത്തുള്ളവര്‍ ആരോഗ്യത്തോടെ ഇരുന്നാലേ ഫൈറ്റ് ചെയ്യാന്‍ മൂഡ് ഉണ്ടാകൂവെന്നും മുരളീധരന്‍ പറഞ്ഞു.

സില്‍വര്‍ലൈന്‍ പദ്ധതിക്ക് കോടികള്‍ ചെലവാക്കുന്നവര്‍ കൊവിഡ് കാലത്ത് പിടിച്ചുവെച്ച എംഎല്‍എ ഫണ്ട് തിരിച്ചുകൊടുക്കണമെന്നും മുരളീധരന്‍ പറഞ്ഞു.

Story Highlights : k-muraleedharan-says-retaliation-is-part-of-the-semi-cadre

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here