Advertisement

എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലയിലെ കുഞ്ഞിന്റെ മരണം: ആരോഗ്യ സംവിധാനങ്ങള്‍ക്കുനേരെ ആഞ്ഞടിച്ച് ദയാ ബായ്

February 2, 2022
Google News 1 minute Read

കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ ഒന്നര വയസുള്ള കുഞ്ഞ് മരിച്ച സംഭവം ചൂണ്ടിക്കാട്ടി വിമര്‍ശനവുമായി സാമൂഹ്യ പ്രവര്‍ത്തക ദയാ ബായ്. ജില്ലയിലെ ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തതയാണ് കുഞ്ഞിന്റെ മരണകാരണമെന്ന് ആരോപിച്ചുകൊണ്ടാണ് ദയാ ബായിയുടെ പ്രതികരണം. ആശുപത്രികളുടെ കുറവുകൊണ്ടോ ജില്ലയിലെ ആരോഗ്യ സംവിധാനങ്ങളുടെ അവഗണന കൊണ്ടോ ആണ് ഇത്തരം സംഭവങ്ങളുണ്ടാകുന്നതെന്ന് ദയാ ബായ് ട്വന്റിഫോറിനോട് പറഞ്ഞു. എല്ലാവരും മരിച്ച് തീരണമെന്നായിരിക്കും ഒരുപക്ഷേ ഇത്തരം സംവിധാനങ്ങള്‍ ആഗ്രഹിക്കുന്നത്. ഒരു ന്യൂറോളജിസ്റ്റിനെ ഈ പ്രദേശത്ത് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കാലങ്ങളായി തങ്ങള്‍ പൊരുതുകയാണ്. എയിംസ് പോലുള്ള അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രി ജില്ലയില്‍ വരണമെന്നും ഇനിയും കാത്തിരിക്കാനാകില്ലെന്നും ദയാ ബായ് കൂട്ടിച്ചേര്‍ത്തു.

എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ മരിച്ച ഒന്നരവയസുള്ള കുഞ്ഞിന്റെ മൃതദേഹവുമായി മാതാപിതാക്കള്‍ പരസ്യമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മരിച്ച കുട്ടിയുടെ മൃതദേഹം എയിംസ് നിരാഹാര സമരവേദിയിലെത്തിച്ചായിരുന്നു പ്രതിഷേധം. സര്‍ക്കാര്‍ സംവിധാനങ്ങളുടെ അനാസ്ഥയാണ് കുട്ടിയുടെ മരണത്തിന് ഇടയാക്കിയതെന്നാണ് മാതാപിതാക്കളുടെ ആരോപണം. ജില്ലയിലെ ആരോഗ്യസംവിധാനങ്ങള്‍ ദയനീയമാണെന്നാണ് ആരോപിച്ചുകൊണ്ടാണ് ജനകീയ സമിതി പ്രതിഷേധം നടത്തുന്നത്.

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത മേഖലയില്‍ സമാനമായ സംഭവങ്ങള്‍ മുന്‍പും നടന്ന പശ്ചാത്തലത്തിലാണ് പ്രതിഷേധമെന്ന് സമരസമിതി അംഗങ്ങള്‍ ട്വന്റിഫോറിനോട് പറഞ്ഞു. ഒരു മാസത്തിനിടെ പിഞ്ചുകുഞ്ഞുങ്ങള്‍ അടക്കം മരിച്ചിട്ടുണ്ടെന്നും ആരോഗ്യസംവിധാനങ്ങളുടെ പരാജയമാണ് ഇതിന് കാരണമെന്നും സമരസമിതി ആരോപിച്ചു. ആരോഗ്യസംവിധാനങ്ങള്‍ തകരാറിലായിട്ടും സര്‍ക്കാര്‍ നടപടിയെടുത്തില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തി.

പെരിഞ്ച ആദിവാസി കോളനിയിലെ മോഹനന്‍ ഉഷ ദമ്പതികളുടെ മകള്‍ ഇന്നലെയാണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയാണ് കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് കാസര്‍ഗോഡ് എത്തിച്ചത്. പിന്നീട് ഇന്ന് രാവിലെ മൃതദേഹം പ്രതിഷേധത്തിന്റെ ഭാഗമായി സമരമേദിയിലേക്ക് കൊണ്ടുവരികയായിരുന്നു. സമരവേദിയില്‍ നിന്ന് അല്‍പസമയത്തിന് ശേഷം മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം.

Story Highlights : dayabai protest kasargod endosulfan area child death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here