അരുണും നിത്യയും പൊറോട്ടയും ബീഫും കഴിച്ച കട പാലക്കാട്ട്; ഹൃദയത്തിലേത് അയ്യപ്പേട്ടന്റെ കടയെന്ന് വിനീത്

ഹൃദയം സിനിമ കണ്ടവര്‍ അത്രപെട്ടെന്ന് മറക്കില്ല അരുണും നിത്യയും കൂടി രാത്രി പൊറോട്ടയും ബീഫും കഴിക്കാന്‍ പോകുന്ന രംഗം. ബണ്‍ പൊറോട്ടയില്‍ ആവി പറക്കുന്ന ചുടൂ ബീഫൊഴിച്ച് കഴിക്കുന്നത് കണ്ടാല്‍ വായില്‍ കപ്പലോടിക്കാം. സിനിമ കണ്ടിറങ്ങിയ പലര്‍ക്കും അന്നു മുതലുള്ള സംശയമാണ് അങ്ങനൊരു ഹോട്ടല്‍ ശരിയ്ക്കുമുണ്ടോയെന്ന്. എന്നാല്‍ ആ ചോദ്യത്തിന് മറുപടിയുമായി ചിത്രത്തിന്റെ സംവിധായകന്‍ കൂടിയായി വിനീത് ശ്രീനിവാസന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
കൊല്ലങ്കോടു നിന്നും പൊള്ളാച്ചിയിലേക്ക് പോവുന്ന റൂട്ടില്‍ രണ്ടര കിലോമീറ്റര്‍ മാറി എടച്ചിറ എന്ന സ്ഥലത്തുള്ള അയ്യപ്പേട്ടന്റെ കടയാണ് സിനിമയില്‍ കാണിച്ചിരിക്കുന്നതെന്നാണ് വിനീത് ശ്രീനിവാസന്‍ പറയുന്നത്. ഹരീഷ് കണാരനൊപ്പമാണ് ആദ്യമായി അവിടെ പോകുന്നതെന്നും താരം പറയുന്നു. അവിടെ കിടിലം ഊണ് കിട്ടും. ബണ്‍ പൊറോട്ട ഞങ്ങള്‍ ഷൂട്ടിനു വേണ്ടി ഒരാളെ വരുത്തി ചെയ്യിച്ചതാണെന്നും താരം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുപ്പില്‍ വ്യക്തമാക്കുന്നു.
അയ്യപ്പേട്ടന്റെ കടയില്‍ ഇപ്പൊ പൊറോട്ട ഉണ്ടോ എന്നറിയില്ല. പക്ഷെ അദ്ദേഹം കൈപ്പുണ്യം ഉള്ള മനുഷ്യനാണ്. എന്തുണ്ടാക്കിയാലും നല്ല രുചിയാണെന്നും താരം പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം
ഹൃദയം കണ്ട ഒരുപാടു പേര്‍ ചോദിച്ച ഒരു കാര്യമാണ്, അരുണും നിത്യയും പൊറോട്ടയും ബീഫും കഴിക്കുന്ന കട ഏതാണെന്ന്. കൊല്ലങ്കോടു നിന്നും പൊള്ളാച്ചി പോവുന്ന റൂട്ടില്‍ രണ്ടര കിലോമീറ്റര്‍ പോയാല്‍ എടച്ചിറ എന്ന സ്ഥലത്തെത്തും. അവിടെയുള്ള അയ്യപ്പേട്ടന്റെ കടയാണത്. ഹരീഷ് കണാരനാണ് എന്നെ അവിടെ ആദ്യം കൊണ്ടുപോയത്. കിടിലം ഊണ് കിട്ടും അവിടെ. ബണ്‍ പൊറോട്ട ഞങ്ങള്‍ ഷൂട്ടിനു വേണ്ടി ഒരാളെ വരുത്തി ചെയ്യിച്ചതാണ്. അയ്യപ്പേട്ടന്റെ കടയില്‍ ഇപ്പൊ പൊറോട്ട ഉണ്ടോ എന്നറിയില്ല. പക്ഷെ അദ്ദേഹം കൈപ്പുണ്യം ഉള്ള മനുഷ്യനാണ്. എന്തുണ്ടാക്കിയാലും നല്ല രുചിയാണ്.
Story Highlights : hridayam movie hotel
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here