Advertisement

സംസ്ഥാനത്ത് ലോട്ടറി ടിക്കറ്റ് സെറ്റാക്കിയുള്ള ചൂതാട്ടം വ്യാപകം

February 2, 2022
Google News 1 minute Read
kerala lottery scam

ലോട്ടറി ടിക്കറ്റ് സെറ്റാക്കിയുള്ള ചൂതാട്ടം സംസ്ഥാനത്ത് വ്യാപകമാകുന്നു. പന്ത്രണ്ട് മുതൽ 72 വരെ ലോട്ടറിട്ടിക്കറ്റുകൾ ഒറ്റ സെറ്റാക്കി വിറ്റാണ് നിയമവിരുദ്ധ ചുതാട്ടം നടക്കുന്നത്. അവസാന നാല് അക്കം ഒരേ നമ്പറിലുള്ള ടിക്കറ്റുകൾ കൂട്ടത്തോടെ കൈമാറുന്ന രീതി നിയമവിരുദ്ധമാണ്. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന ആരോപണമുണ്ട്. ( kerala lottery scam )

എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകൾ കേന്ദ്രീകരിച്ചാണ് ലോട്ടറി മാഫിയ പ്രവർത്തിക്കുന്നത്. ചില ഏജന്റുമാർ മുഖേനെയാണ് മാഫിയ സംഘം പ്രവർത്തിക്കുന്നത്. ലോട്ടറികളുടെ അവസാന നാല് അക്കം സെറ്റാക്കിയാണ് ചൂതാട്ടം.

പന്ത്രണ്ട് സെറ്റുകളാണ് ലോട്ടറി വിൽപനയ്ക്ക് അനുവദനീയമായത്. ഇന്നാൽ ഇത് കൂടാതെ 78, 42 എന്നിങ്ങനെ 90 സെറ്റുകൾ വരെ ലോട്ടറി ടിക്കറ്റുകളെയാക്കുന്നു. ഈ സെറ്റുകൾ ഒരാൾക്ക് കൈമാറുന്നു. ഭാഗ്യക്കുറി നറുകെടുപ്പ് വരുമ്പോൾ സമ്മാനം ലഭിച്ച ടിക്കറ്റുകൾ മുഴുവൻ ഒരു വ്യക്തിയുടെ കൈയിലാകുകയും, സമ്മാനത്തുക ഒരാളിലേക്ക് പോവുകയും ചെയ്യുന്നു.

Read Also : പൂജാ ബമ്പർ ഏജന്റിന് ;അഞ്ച് കോടി രൂപ ലഭിച്ചത് ലോട്ടറി ഏജന്റായ ജേക്കബ് കുര്യന്

ചില്ലറ വിൽപനക്കാരെ ഈ ചൂതാട്ടം വലിയ രീതിയിൽ ബാധിക്കുന്നുണ്ട്. ലോട്ടറി ചൂതാട്ടത്തിന് പിന്നിൽ വലി മാഫിയ ആണെന്നാണ് റിപ്പോർട്ട്. ടിക്കറ്റ് സെറ്റുകൾ വലിയ വിലയ്ക്കാണ് മാഫിയ സംഘം വിൽക്കുന്നത്. ടിക്കറ്റ് സെറ്റിന് സമ്മാനം ലഭിക്കുകയാണെങ്കിൽ അത് തങ്ങളെ തന്നെ ഏൽപ്പിക്കണമെന്ന് ഏജന്റുമാർ ചട്ടം കെട്ടുന്നു. തൊണ്ണൂർ സെറ്റ് ഉൾപ്പെടെയുള്ള ടിക്കറ്റുകൾ ഏജന്റുമാർ തന്നെ വാങ്ങി വിവിധ ഷെഡ്യൂളുകളാക്കി മാറ്റി സമ്മാനം എഴുതിയെടുക്കുകയാണ് ചെയ്യുന്നത്.

എറണാകുളത്ത് മൂവാറ്റുപുഴ, കോതമംഗലം കേന്ദ്രീകരിച്ചും, പാലക്കാട്, ഇടുക്കി കേന്ദ്രീകരിച്ചുമാണ് തട്ടിപ്പ് നടക്കുന്നത്. മാഫിയയുടെ പ്രവർത്തനം കാരണം സാധാരണക്കാരിലേക്ക് ഭാഗ്യക്കുറി പണം ലഭിക്കാതെ വരുന്നു. ലോട്ടറി ഉപജീവനമാർഗമായി ജീവിക്കുന്നവരും പ്രതിസന്ധിയിലാകുന്നു.

Story Highlights : kerala lottery scam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here