Advertisement

ബജറ്റ് അവതരണത്തിന് ശേഷവും വിപണിയില്‍ കുതിപ്പ്; സെന്‍സെക്‌സില്‍ 695 പോയിന്റ് നേട്ടം

February 2, 2022
Google News 1 minute Read

കേന്ദ്ര ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട് വിപണിലുണ്ടായ ഉണര്‍വ് ഇന്നും തുടര്‍ന്നു. ബി എസ് ഇ സെന്‍സെക്‌സില്‍ 695.76 പോയിന്റുകളുടെ നേട്ടമുണ്ടായിട്ടുണ്ട്. നിഫ്റ്റി 203.20 പോയിന്റ് നേട്ടത്തിലാണ് ഇന്ന് വിപണി അടച്ചത്. വിപണി അടയ്ക്കുമ്പോള്‍ സെന്‍സെക്‌സ് 59558.33 പോയിന്റ് നിലയിലും നിഫ്റ്റി 17780 പോയിന്റിലുമായിരുന്നു.

കേന്ദ്ര ബജറ്റ് അവതരണത്തിന്റെ പശ്ചാത്തലത്തില്‍ ബി എസ് ഇ സെന്‍സെക്‌സില്‍ മൂന്ന് ദിവസത്തിനുള്ളില്‍ 2358 പോയിന്റുകളുടെ നേട്ടമാണ് ഉണ്ടായത്. 9.68 ലക്ഷം കോടി രൂപയാണ് നിക്ഷേപകര്‍ക്ക് ഈ ദിവസങ്ങളില്‍ നേടാനായത്. പ്രതീക്ഷിച്ചതുപോലെ നികുതി ഇളവുകളോ ആരോഗ്യരംഗത്തെ അടിമുടി മാറ്റാനുള്ള പ്രഖ്യാപനങ്ങളോ ബജറ്റില്‍ ഇല്ലെങ്കില്‍ക്കൂടിയും വിപണി മൂന്ന് ദിവസമായി സജീവമാകുകയായിരുന്നു. ബാങ്കിംഗ്, ഐടി മേഖലയ്ക്കും ബജറ്റ് അനുകൂലമായിരുന്നില്ല. ഇന്ന് 2243 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1038 ഓഹരികളുടെ വിലയാണ് കൂപ്പുകുത്തിയത്. 90 ഓഹരികള്‍ മാറ്റമില്ലാതെ തുടര്‍ന്നു.

ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ലിമിറ്റഡിന്റെ ഓഹരികളാണ് ഈ മൂന്ന് ദിവസത്തിനുള്ളില്‍ ഏറ്റവും നേട്ടമുണ്ടാക്കിയത്. ബാങ്കിന്റെ ഓഹരി വിലയില്‍ 5.6 ശതമാനം വര്‍ധനയുണ്ടായി. ബജാജ് ഫിന്‍സെര്‍വ്, കൊട്ടക് മഹീന്ദ്ര ബാങ്ക് ഓഹരികളും ഇക്കാലയളവില്‍ നേട്ടമുണ്ടാക്കി. ടെക് മഹീന്ദ്ര ഓഹരി വിലയില്‍ ഇക്കാലയളവില്‍ 1.6 ശതമാനം ഇടിവുണ്ടായി. നെസ്ലെ ഇന്ത്യ, അള്‍ട്രാ ടെക് സമിന്റ്‌സ്, മാരുതി സുസുക്കി ഇന്ത്യ, ലാര്‍സന്‍ ആന്‍ഡ് ടര്‍ബോ ഓഹരികളും സമ്മര്‍ദ്ദത്തിലാണ്.

Story Highlights : stock market today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here