Advertisement

ലോകകപ്പ് യോഗ്യത; ബ്രസീലിനും അർജന്റീനയ്ക്കും ജയം

February 2, 2022
Google News 2 minutes Read
world cup brazil argentina

ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ബ്രസീലിനും അർജൻ്റീനയ്ക്കും ജയം. ബ്രസീൽ പരാഗ്വെയെ മടക്കമില്ലാത്ത 4 ഗോളുകൾക്ക് തകർത്തപ്പോൾ അർജൻ്റീന കൊളംബിയക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിനു വിജയിച്ചു. രാജ്യാന്തര മത്സരങ്ങളിൽ പരാജയം അറിയാതെ അർജൻ്റീന 29 മത്സരങ്ങൾ പൂർത്തിയാക്കി. ബ്രസീലും അർജൻ്റീനയും ലോകകപ്പ് യോഗ്യത ഉറപ്പിച്ചുകഴിഞ്ഞു. (world cup brazil argentina)

Read Also : പോർച്ചുഗലിനു സമനില; ജയത്തോടെ ബ്രസീലിന് ലോകകപ്പ് യോഗ്യത

പരാഗ്വെക്കെതിരെ റഫീഞ്ഞ, ഫിലിപ്പെ കുട്ടീഞ്ഞോ, ആൻ്റണി, റോഡ്രിഗോ എന്നിവരാണ് ബ്രസീലിൻ്റെ ഗോൾ സ്കോറർമാർ. 77 ശതമാനം ബോൾ പൊസിഷനുമായി മത്സരം അടക്കിവാണ ബ്രസീൽ അർഹിക്കുന്ന ജയമാണ് നേടിയത്. 22 ഷോട്ടുകളാണ് അവർ ഉതിർത്തത്. 28ആം മിനിട്ടിൽ റഫീഞ്ഞയിലൂടെ സ്കോറിംഗ് ആരംഭിച്ച ബ്രസീൽ 62ആം മിനിട്ടിൽ കുട്ടീഞ്ഞോയിലൂടെ ലീഡ് ഇരട്ടിയാക്കി. 86ആം മിനിട്ടിൽ ആൻ്റണിയും 88ആം മിനിട്ടിൽ റോഡ്രിഗോയുമാണ് ബ്രസീലിൻ്റെ അവസാന രണ്ട് ഗോളുകൾ നേടിയത്. ജയത്തോടെ ലാറ്റിനമേരിക്കയിൽ ബ്രസീൽ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചു. 15 മത്സരങ്ങളിൽ നിന്ന് 39 പോയിൻ്റാണ് അവർക്കുള്ളത്. 12 കളി വിജയിച്ചപ്പോൾ മൂന്ന് കളി സമനില ആയി. ഖത്തർ ലോകകപ്പിലേക്ക് ബ്രസീൽ നേരത്തേ യോഗ്യത നേടിയിരുന്നു.

Read Also : ലോകകപ്പ് യോഗ്യതാ മത്സരം; അർജന്റീനയ്ക്കും ബ്രസീലിനും ജയം

കൊളംബിയക്കെതിരെ ലൗട്ടാരോ മാർട്ടിനസ് നേടിയ ഗോളിലാണ് അർജൻ്റീന കുതിപ്പ് തുടർന്നത്. 29ആം മിനിട്ടിലായിരുന്നു ഗോൾ. ആദ്യ പകുതിയിൽ അർജൻ്റീന സമ്പൂർണ ആധിപത്യം പുലർത്തിയെങ്കിൽ രണ്ടാം പകുതിയിൽ കൊളംബിയ ഗോൾ മടക്കാൻ ശ്രമം നടത്തി. എന്നാൽ, അർജൻ്റെനൈൻ പ്രതിരോധം വഴങ്ങിയില്ല. മെസി ഇല്ലാതെയാണ് അർജൻ്റീന ഇറങ്ങിയത്.

ലാറ്റിനമേരിക്കയിൽ 15 മത്സരങ്ങളിൽ നിന്ന് 35 പോയിൻ്റുള്ള അർജൻ്റീന ബ്രസീലിനൊപ്പം ഖത്തർ ലോകകപ്പ് യോഗ്യത ഉറപ്പിച്ചു. 10 കളികളിൽ അർജൻ്റീന വിജയിച്ചപ്പോൾ അഞ്ച് മത്സരങ്ങൾ സമനില ആണ്. ആദ്യ നാല് സ്ഥാനക്കാരാണ് ലോകകപ്പ് യോഗ്യത നേടുക. ഇക്വഡോർ (25 പോയിൻ്റ്), ഉറുഗ്വെ (22 പോയിൻ്റ്) എന്നീ ടീമുകളാണ് യഥാക്രമം മൂന്ന്, നാല് സ്ഥാനങ്ങളിൽ.

Story Highlights : world cup qualifiers brazil argentina won

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here