ഇല്ലാത്ത അധികാരം മന്ത്രി ഉപയോഗിക്കാൻ ഇത് വെള്ളരിക്ക പട്ടണമോ?; വിധിയെ വിമർശിക്കുന്നു; രമേശ് ചെന്നിത്തല

- കണ്ണൂർ വി സി പുനർനിയമനം തികച്ചും സ്വജനപക്ഷപാതപരം
- വിധിയുടെ വിശദാംശങ്ങൾ പൂർണമായി വന്നതിന് ശേഷം തുടർനടപടി
മന്ത്രി ഡോ ആർ ബിന്ദുവിനെതിരായ ആരോപണങ്ങളിൽ ഉറച്ച് നിൽക്കുന്നുവെന്ന് രമേശ് ചെന്നിത്തല.ലോകായുക്ത വിധി യുക്തിഭദ്രമല്ല. മന്ത്രിയുടേത് ചട്ടലംഘനമെന്ന് ആവർത്തിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലോകായുക്ത വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Read Also : ക്യാൻസർ ബാധിതനായ ആറ് വയസുകാരന്റെ ആഗ്രഹ സാഫല്യത്തിന് എത്തിയത് 15000 ലേറെ പേർ; കയ്യടിച്ച് സോഷ്യൽ മീഡിയ
കണ്ണൂർ വി സി പുനർനിയമനം തികച്ചും സ്വജനപക്ഷപാതപരം. മന്ത്രിയും ഗവർണറും സർവകലാശാല ചട്ടലംഘനമാണ് നടത്തിയത്. ലോകായുക്തയെ വിമർശിക്കുന്നല്ല പക്ഷെ വിധിയെ വിമർശിക്കുന്നു. വിധിയുടെ വിശദാംശങ്ങൾ പൂർണമായി വന്നതിന് ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.ഇല്ലാത്ത അധികാരം മന്ത്രി ഉപയോഗിക്കാൻ ഇത് വെള്ളരിക്ക പട്ടണമോ?എന്നും വിമർശിച്ചു.
സര്‍ച്ച് കമ്മിറ്റിയെ പിരിച്ചുവിട്ട് വിസിയെ നിയമിക്കാന്‍ ആവശ്യപ്പെട്ടത് ചട്ടലംഘനമാണ്. 60 വയസുകഴിഞ്ഞയാളെ വിസിയാക്കണമെന്ന് പറഞ്ഞു. ഇത് സ്വജനപക്ഷപാതമല്ലെങ്കില്‍ പിന്നെന്തെന്ന് ലോകായുക്തയോട് ചെന്നിത്തല ചോദിച്ചു. നിയമം അറിയുന്ന ആര്‍ക്കും മനസിലാവുന്ന കാര്യമാണിതെന്നും ചെന്നിത്തല പ്രതികരിച്ചു.
Story Highlights : chennithala-adheres-on-his-stand-over-lokayuktha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here