Advertisement

ചലച്ചിത്ര അവാര്‍ഡ്: എന്‍ട്രി സമര്‍പ്പിക്കുന്നതിനുള്ള തീയതി നീട്ടി

February 7, 2022
Google News 2 minutes Read

2021 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് എന്‍ട്രികള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 2022 ഫെബ്രുവരി 25 വരെ നീട്ടി. 2021 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ സെന്‍സര്‍ ചെയ്ത കഥാചിത്രങ്ങള്‍, കുട്ടികള്‍ക്കുള്ള ചിത്രങ്ങള്‍, 2021 -ല്‍ പ്രസാധനം ചെയ്ത ചലച്ചിത്ര സംബന്ധിയായ പുസ്തകങ്ങള്‍, ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച ചലച്ചിത്ര സംബന്ധിയായ ലേഖനങ്ങള്‍ എന്നിവയാണ് അവാര്‍ഡിന് പരിഗണിക്കുക. കഥാചിത്രങ്ങള്‍ ഓപ്പണ്‍ ഡി.സി.പി. (അണ്‍എന്‍ക്രിപ്റ്റഡ്) / ബ്ലൂ-റേ ആയി സമര്‍പ്പിക്കേണ്ടതാണ്. അക്കാദമി വെബ്‌സൈറ്റായ www.keralafilm.com ല്‍ നിന്നും അപേക്ഷാ ഫോറവും നിയമാവലിയും നിബന്ധനകളും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. തപാലില്‍ ലഭിക്കുവാന്‍ 25/ രൂപ സ്റ്റാമ്പ് പതിച്ച് മേല്‍വിലാസമെഴുതിയ കവര്‍ സഹിതം സെക്രട്ടറി, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, സത്യന്‍ സ്മാരകം, കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്ക്, സൈനിക് സ്‌കൂള്‍.പി.ഒ., കഴക്കൂട്ടം, തിരുവനന്തപുരം-695 585 എന്ന വിലാസത്തില്‍ അയയ്‌ക്കേണ്ടതാണ്.
തിരുവനന്തപുരം നഗരത്തില്‍ ജനറല്‍ ഹോസ്പിറ്റല്‍ ജംഗ്ഷനിലെ ട്രിഡ കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന അക്കാദമിയുടെ സിറ്റി ഓഫീസില്‍ നിന്ന് നേരിട്ടും അപേക്ഷാഫോറം ലഭിക്കുന്നതാണ്. അപേക്ഷകള്‍ 2022 ഫെബ്രുവരി 25, വൈകുന്നേരം 5 മണിക്ക് മുന്‍പായി അക്കാദമി ഓഫീസില്‍ ലഭിക്കണം.

Story Highlights: Film Awards: Entry submission deadline extended

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here