ഇതൊരു അത്ഭുതമുറി; 35 വർഷത്തിലധികമായി ഒറ്റമുറിയിൽ കച്ചവടം നടത്തുന്ന കോയസ്റ്റൻക്ക…

ടാർപോളിൻ കൊണ്ട് മറച്ച ഒരു കുഞ്ഞ് ഒറ്റമുറി. ചുമ്മാ ഒറ്റമുറിയെന്ന് വിളിച്ചാൽ പോരാ, ഇതിനെ അത്ഭുത മുറിയെന്നു തന്നെ പറയേണ്ടി വരും. കോഴിക്കോട് കുറ്റിച്ചിറയിലെ ഈ മുറിയിൽ കഴിഞ്ഞ 35 വർഷമായി കച്ചവടം നടത്തുന്ന ഒരാളുണ്ട്. കോയസ്റ്റൻക്ക. നേരത്തെ പറഞ്ഞില്ലെ അത്ഭുത മുറിയെന്ന് അതിനൊരു കാരണം കൂടിയുണ്ട്. ഈ ഒറ്റമുറിയിൽ കിട്ടാത്ത ഒരു സാധനവും ബാക്കിയില്ല. ഈന്തുപൊടിയും ഊദും തുടങ്ങി കുങ്കുമ പൂവ് വരെ ഇവിടെയുണ്ട്.
1986 ലാണ് കുറ്റിച്ചിറ മസ്ജിദിന് സമീപം കോയസ്റ്റൻക്ക ഈ കച്ചവടം തുടങ്ങുന്നത്. മുപ്പത്തിയഞ്ച് വർഷമായിട്ടും കട പുതുക്കി പണിയാത്തതിനാൽ പഴമ കാത്ത് സൂക്ഷിക്കുന്ന പൈതൃക സ്മാരകം പോലെയാണ് ഈ കെട്ടിടം. ഇന്ന് അദ്ദേഹത്തിന് എഴുപത്തിയഞ്ച് വയസായി. പ്രായം ഇത്രയൊക്കെ ആയെങ്കിലും ഇന്നും ഊർജസ്വലനായി കച്ചവടം നടത്തുകയാണ് കോയസ്റ്റൻക്ക.
മുളക്, മല്ലി, ജീരകം, ഇറച്ചി മസാല തുടങ്ങി എല്ലാ പൊടികളും അദ്ദേഹം ഇവിടെ പൊടിച്ച് നൽകാറുണ്ട്. എന്നാൽ ഇപ്പോൾ ഈ പൊടി കച്ചവടം കുറവാണെന്നും അദ്ദേഹം പറയുന്നു. എല്ലാ കച്ചവടം കൂടി ഈ കുഞ്ഞിമുറിയിൽ തനിക്ക് സാധിക്കുന്നില്ല. അതുകൊണ്ട് കിട്ടാത്ത സാധനങ്ങൾ ഇവിടെ എത്തിക്കാനാണ് അദ്ദേഹം ഇപ്പോൾ ശ്രദ്ധിക്കുന്നത്. തന്റെ എട്ടു മക്കളെ വളർത്തിയത് ഇതിൽ നിന്നാണെന്നും അതിൽ ആറു പേരുടെ കല്യാണം കഴിഞ്ഞെന്നും അദ്ദേഹം പറയുന്നു.
എങ്ങെനയാണ് വ്യത്യസ്തമായ ഈ സാധനങ്ങളെല്ലാം കിട്ടുന്നത് എന്ന് ചോദിച്ചാൽ കോയസ്റ്റൻക്കയ്ക്ക് പറയാനുള്ളത് ഇതാണ്. പല പല സ്ഥലങ്ങളിൽ നിന്നാണ് ഇതെല്ലാം താൻ ഒപ്പിക്കുന്നത്. ചിലർ നാല് താക്കോലുള്ള പൂട്ട് അന്വേഷിച്ച് വരും. അത് അന്വേഷിച്ച് ഇറങ്ങുമ്പോൾ ആറു താക്കോലുള്ള പൂട്ട് കണ്ട് കിട്ടും. അങ്ങനെയാണ് കച്ചവടം എന്നാണ് അദ്ദേഹത്തിന്റെ മറുപടി.
Read Also : 450 കിലോഗ്രാം വലുപ്പമുള്ള മത്സ്യത്തെ ഒറ്റയ്ക്ക് പിടിച്ച് യുവതി; വീണ്ടും വാർത്തകളിൽ ഇടനേടി മിഷേൽ …
കുറെ പണം മുടക്കി വേറെയുള്ള കാര്യങ്ങളിലേക്ക് ഇറങ്ങിയാൽ ഇതിൽ ശ്രദ്ധ കുറയുമെന്നും അതുകൊണ്ട് ഇത് നിർത്തരുതെന്നുമാണ് ആളുകൾ പറയുന്നത് അദ്ദേഹത്തോട് [പറയുന്നത്. ഈ കുഞ്ഞ് മുറിയിൽ അദ്ദേഹത്തെ തേടി പല കോണുകളിൽ നിന്നും ആളുകൾ എത്താറുണ്ട്. കലർപ്പില്ലാത്ത സ്നേഹത്തിന്റെ അടയാളം ഒറ്റ വാക്കിൽ അതാണ് കുറ്റിച്ചിറയിലെ കോയസ്റ്റൻക്ക. ഈ ഒറ്റമുറിയിൽ ഈ അത്ഭുതം ഇനിയും തുടരട്ടെയെന്ന് നമുക്ക് ആശംസിക്കാം…
Story Highlights: Koyantaska has been in the single room business for over 35 years
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here