പേട്ട-എസ്.എന്‍ ജംഗ്ഷന്‍ മെട്രൊ റെയില്‍ പാത ട്രയല്‍ റണ്ണിന് സജ്ജമായി

കൊച്ചി മെട്രൊയുടെ പേട്ടമുതല്‍ എസ്.എന്‍ ജംഗ്ഷന്‍ വരെയുള്ള റെയില്‍ പാത ട്രയല്‍ റണ്ണിന് സജ്ജമായി. വടക്കേകോട്ട, എസ്.എന്‍ജംഗ്ഷന്‍ സ്റ്റേഷനുകളുടെ നിര്‍മാണവും അവസാനഘട്ടത്തിലാണ്. കൊച്ചി മെട്രൊ റെയില്‍ ലിമിറ്റഡ് നേരിട്ട് ഏറ്റെടുത്ത് നിര്‍മിക്കുന്ന ആദ്യ പാതയാണ് 2 കിലോമീറ്റര്‍ നീളമുള്ള പേട്ട മുതല്‍ എസ്.എന്‍ ജംഗ്ഷന്‍വരെയുള്ളത്. ആദ്യഘട്ട നിര്‍മാണം നടത്തിയിരുന്നത് ഡെല്‍ഹി മെട്രൊ റെയില്‍ കോര്‍പ്പറഷനായിരുന്നു. 2019 ഒക്ടോബറിലാണ് ഈ പാത നിര്‍മാണം ആരംഭിച്ചത്. കൊവിഡും തുടര്‍ന്നുള്ള ലോക്ഡൗണും ഉണ്ടായെങ്കിലും കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടുതന്നെ സമയബന്ധിതമായി കെ.എം.ആര്‍.എല്‍ നിര്‍മാണം പൂര്‍ത്തിയാക്കുകയായിരുന്നു. പൈലിങ് നടത്തി 27 മാസങ്ങള്‍ക്കുള്ളിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. 453 കോടിരൂപയാണ് മൊത്തം നിര്‍മാണചിലവ്. സ്റ്റേഷന്‍ നിര്‍മാണത്തിനാവശ്യമായ സ്ഥലം ഏറ്റെടുക്കലിന് 99 കോടി രൂപ ചിലവഴിച്ചു. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ട്രയല്‍ റണ്‍ നടത്താനാണ് ഇപ്പോള്‍ താല്‍ക്കാലികമായി നിശ്ചയിച്ചിരിക്കുന്നത്. മെട്രൊ പാത എസ്.എന്‍ ജംഗ്ഷന്‍ വരെ എത്തുന്നതോടെ മൊത്തം സ്റ്റേഷനുകളുടെ എണ്ണം 22 ല്‍ നിന്ന് 24 ആകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here