നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കം; പ്രതിപക്ഷത്തിന് ആയുധങ്ങളേറെ
പതിനഞ്ചാം കേരള നിയമസഭയുടെ നാലാം സമ്മേളനത്തിന് ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ നാളെ തുടക്കമാകും. ഈ വര്‍ഷത്തെ ആദ്യ സമ്മേളനമാണിത്. ഘടകകക്ഷിയായ സി.പി.ഐക്ക് പോലും ദഹിച്ചിട്ടില്ലാത്ത ലോകായുക്ത ഭേദഗതി ഉയര്‍ത്തിയ വിവാദങ്ങള്‍ മുതല്‍ കെ.എസ്.ഇ.ബിയിലെ ‘അഴിമതിയാരോപണങ്ങള്‍’ വരെ പ്രതിപക്ഷത്തിന് ആയുധമാണ്. ഇതിനു പുറമേ ഐ.എ.എസ് ഉദ്യോഗസ്ഥന്‍
എം. ശിവശങ്കറിന്റെ ആത്മകഥയുണ്ടാക്കിയ കോലാഹലങ്ങള്‍, സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലുകള്‍, കണ്ണൂരിലെ ട്രേഡ് യൂണിയന്‍ സമരം, ഗുണ്ടാ ആക്രമണങ്ങള്‍ തുടങ്ങിയവയും പ്രതിപക്ഷം ഉന്നയിക്കും.
Read Also : സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന്
ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന നിയമഭേദഗതി ഓര്‍ഡിനന്‍സിനോട് സി.പി.ഐക്ക്് ഇനിയും യോജിക്കാനായിട്ടില്ല. ഇതിന്റെകൂടി പശ്്ചാത്തലത്തില്‍ ഭരണമുന്നണിയെ വെട്ടിലാക്കാന്‍ പോരുന്ന തന്ത്രങ്ങള്‍ പ്രതിപക്ഷം പുറത്തെടുത്തേക്കും. ഓര്‍ഡിനന്‍സിനെതിരായ നിരാകരണപ്രമേയം കൂട്ടത്തിലൊരായുധമാവും.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനോട് പോലും ആലോചിക്കാതെ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഏകപക്ഷീയമായി പ്രഖ്യാപിച്ച സമരം കോണ്‍ഗ്രസിനുള്ളില്‍ ഉയര്‍ത്തിയ അസ്വാരസ്യങ്ങളാണ് ഭരണപക്ഷത്തിന് കിട്ടിയ മറു ആയുധം.
അന്തരിച്ച പി.ടി. തോമസിന് ചരമോപചാരമര്‍പ്പിച്ച് 21ന് സഭ പിരിയും. 22, 23, 24 തീയതികളില്‍ ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയാണ്. 25 മുതല്‍ മാര്‍ച്ച് 10 വരെ സഭ സമ്മേളിക്കില്ല. 11ന് അടുത്ത സാമ്പത്തികവര്‍ഷത്തേക്കുള്ള ബജറ്റ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിക്കും. മാര്‍ച്ച് 14, 15, 16 തീയതികളില്‍ ബജറ്റിന്മേലുള്ള പൊതുചര്‍ച്ച നടക്കും. 23നാണ് സമ്മേളനം അവസാനിക്കുന്നത്.
Story Highlights: Assembly session begins tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here