Advertisement

ബാലാകോട്ട് തിരിച്ചടിയ്ക്ക് മൂന്നു വയസ്

February 26, 2022
Google News 2 minutes Read

ബാലാകോട്ട് തിരിച്ചടിയ്ക്ക് മൂന്നു വയസ്. 2019 ഫെബ്രുവരി 14 ഒരു ഇന്ത്യക്കാരനും മറക്കാനാവാത്ത ദിനം. അന്ന് ജമ്മുവില്‍നിന്ന് ശ്രീനഗറിലേക്ക് കോണ്‍വേയിയായി നീങ്ങുകയായിരുന്ന ഇന്ത്യന്‍ സൈനിക സംഘത്തിന് നേരെ പൊടുന്നനെ ചാവേറായെത്തിയ ഭീകരന്‍ ഇല്ലാതാക്കിയത് 40 ധീരജവാന്മാരുടെ വിലപ്പെട്ട ജീവനുകള്‍. ധീരജവാന്മാരുടെ ജീവന് പകരം ചോദിക്കുമെന്ന് അന്ന് തന്നെ ഇന്ത്യന്‍ ഭരണംനേതൃത്വം വാക്കുപറഞ്ഞതാണ്.

അണിയറയില്‍ അതീവരഹസ്യമായി ഒരു വലിയ പ്രത്യാക്രമണത്തിനുള്ള പദ്ധതികള്‍.
2019 ഫെബ്രുവരി 26, ഗ്വാളിയോറിലെ ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് താവളം. സര്‍വസജ്ജമായി 20 മിറാഷ് 2000 ഫെറ്റര്‍ എയര്‍ക്രാഫ്റ്റുകള്‍ സമയം അര്‍ദ്ധരാത്രി 1.15, രാജ്യം സുഖനിദ്രയില്‍, ഒന്നിന് പിറകെ ഒന്നായി 20 മിറാഷ് 2000 ഫെറ്റര്‍ എയര്‍ക്രാഫ്റ്റുകളും പറന്നുയര്‍ന്നു. ഉത്തര്‍പ്രദേശിലെ Bareillyയുടെ ആകാശത്ത് വെച്ച് തന്നെ ഇന്ധനം നിറച്ചു. നേരെ ജമ്മു കശ്മീരിലേക്ക്.

Read Also : നാഴിയൂരി പാലുകൊണ്ട് നാടാകെ കല്യാണം എന്നെഴുതിയ കവി…! പി.ഭാസ്‌കരന്റെ ഓര്‍മകള്‍ക്ക് 15 വയസ്

സമയം 03:45 പാകിസ്താന്റെ SAAB Airborne Warning and Control സംവിധാനങ്ങളെയെല്ലാം കബളിപ്പിച്ച് 16 മിറാഷ് 2000 എല്‍ഒസി ഭേദിച്ചു. അതിര്‍ത്തിക്കിപ്പുറം കാവലായി 4 20 മിറാഷ് 2000 ഫെറ്റര്‍ എയര്‍ക്രാഫ്റ്റുകള്‍. രാജ്യത്തിന്റെ പ്രതിരോധ കേന്ദ്രങ്ങളില്‍ പിരിമുറുക്കത്തിന്റെ നിമിഷങ്ങളില്‍. എല്‍ഒസിയില്‍നിന്ന് 50 കിലോമീറ്ററും പാകിസ്താന്റെ തലസ്ഥാനം ഇസ്ലാമാബാദില്‍നിന്ന് 190 അകലെയുള്ള ബാലാക്കോട്.
ഇന്ത്യാ വിരുദ്ധ ഭീകരസംഘടനകളുടെ പ്രധാന കര്‍മ്മഭൂമി.

Read Also : റഷ്യക്കെതിരായ യുഎന്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്യാതെ ഇന്ത്യ; വീറ്റോ ചെയ്ത് റഷ്യ

ലക്ഷ്യം കൃത്യം – കൊടും ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ മുഖ്യ പരിശീലനകേന്ദ്രം. തുടരെ തുടരെ അഞ്ച് ഇസ്രായേലി നിര്‍മിത സ്‌പെയിസ് 2000 ബോംബുകള്‍. ജയ്‌ഷെ മുഹമ്മദ് പ്രധാന പരിശീലനകളരി കത്തിചാമ്പലായി. ദൗത്യം വിജയകരം. അധികം വൈകിയില്ല, മിറാഷ് 2000 ഫെറ്റര്‍ എയര്‍ക്രാഫ്റ്റുകള്‍ തിരിച്ച് ഇന്ത്യന്‍ ആകാശത്തേക്ക്. ആദ്യം 12 എയര്‍ക്രാഫ്റ്റുകള്‍.

4 എയര്‍ക്രാഫ്റ്റുകള്‍ കാവലായി അല്‍പനേരം കൂടി പാകിസ്താന്റെ ആകാശത്തു തന്നെ നിലയുറച്ചു ആദ്യം പുറപ്പെട്ട 12 എയര്‍ക്രാഫ്റ്റുകളും ഇന്ത്യന്‍ വ്യോമാതിര്‍ത്തി കടന്നെന്ന് ഉറപ്പായപ്പോള്‍ കാവലിരുന്ന 4 എയര്‍ക്രാഫ്റ്റുകളും തിരിച്ച് ഇന്ത്യയിലേക്ക്. ഓപ്പറേഷന്‍ ബോര്‍ഡര്‍ 21 മിനിറ്റുകള്‍ വിജയകരമായി.

Story Highlights: balakot air strike 3 year

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here