Advertisement

കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ ശ്രീകോവില്‍ പൊതിയാന്‍ മോദിയുടെ അമ്മയുടെ തൂക്കത്തില്‍ സ്വര്‍ണം

March 2, 2022
Google News 2 minutes Read

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാ ബെന്നിന്റെ ഭാരത്തിന് തുല്യമായ സ്വര്‍ണം കാശി വിശ്വനാഥ ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളില്‍ പതിക്കാന്‍ സംഭാവനയായി നല്‍കി പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ദക്ഷിണേന്ത്യന്‍ വ്യവസായി. അദ്ദേഹം ക്ഷേത്രത്തിന് മൊത്തം നല്‍കിയത് 60 കിലോ സ്വര്‍ണമാണ്. ഇതില്‍ നിന്ന് ഹീരാ ബെന്നിന്റെ തൂക്കത്തിന് തുല്യമായ 37 കിലോ സ്വര്‍ണമാണ് ശ്രീകോവിലിനുള്ളില്‍ പതിച്ചത്. ബാക്കി സ്വര്‍ണം താഴികക്കുടത്തിന്റെ അടിഭാഗം മറയ്ക്കാനായി ഉപയോഗിക്കുമെന്ന് ഡിവിഷണല്‍ കമ്മീഷണര്‍ ദീപക് അഗര്‍വാള്‍ വ്യക്തമാക്കി.

Read Also : യുക്രൈന്‍ രക്ഷാദൗത്യം; ഓപ്പറേഷൻ ഗംഗയുടെ വിശദവിവരം പുറത്ത് വിടണമെന്ന് കേന്ദ്രത്തോട് രാഹുൽ ഗാന്ധി

ഫെബ്രുവരി 27ന് ക്ഷേത്രദര്‍ശനത്തിനെത്തിയ നരേന്ദ്ര മോദി ജനലഴിയിലൂടെയുള്ള ദര്‍ശനം (ജാരോഖ ദര്‍ശനം) നടത്തവേ അധികൃതര്‍ പുറത്ത് വിട്ട ദൃശ്യങ്ങളില്‍ ശ്രീകോവിലിനുള്ളില്‍ സ്വര്‍ണത്തിളക്കം കണ്ടിരുന്നു. 30 മണിക്കൂര്‍ ചെലവഴിച്ച് 10 കരകൗശലവിദഗ്ധരുടെ സംഘമാണ് ശ്രീകോവില്‍ സ്വര്‍ണം കൊണ്ട് മൂടിയത്. 2021 സിസംബര്‍ 13ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കാശി വിശ്വനാഥ് ധാം തുറന്ന് കൊടുക്കുന്നതിന് മുമ്പ് തന്നെ വ്യവസായി തന്റെ ആഗ്രഹം അറിയിച്ച് ക്ഷേത്രം അധികൃതരുമായി ബന്ധപ്പെട്ടിരുന്നു.

പഞ്ചാബിലെ മഹാരാജാ രഞ്ജിത്ത് സിംഗ് ക്ഷേത്രത്തിന്റെ രണ്ട് താഴികക്കുടങ്ങള്‍ പൊതിയാന്‍ ഒരു ടണ്‍ സ്വര്‍ണം നല്‍കിയിരുന്നു. പിന്നീട് നരേന്ദ്ര മോദി സര്‍ക്കാരാണ് 900 കോടി രൂപ ചെലവഴിച്ച് ക്ഷേത്രത്തിന്റെ നവീകരണം നടത്തിയത്.

Story Highlights: Gold weighing as much as PM Modi’s mom gifted to Kashi Vishwanath

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here