Advertisement

സിപിഐഎം പ്രവർത്തന റിപ്പോർട്ട് പ്രതിനിധികൾ അംഗീകരിച്ചുവെന്ന് കോടിയേരി

March 3, 2022
Google News 2 minutes Read

സിപിഐഎം പ്രവർത്തന റിപ്പോർട്ട് പ്രതിനിധികൾ അംഗീകരിച്ചതായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഭൂരിപക്ഷ ജനങ്ങളുടെ പാർട്ടിയാക്കി മാറ്റാൻ കഴിഞ്ഞില്ലെന്ന് പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു. പ്രാദേശിക സംഘടനാ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സംസ്ഥാന നേതൃത്വം തയാറാകണമെന്നും റിപ്പോർട്ടിലുണ്ട്. ഇന്നലെ നടന്ന പൊതു ചർച്ചയിൽ പൊലീസിനും ആഭ്യന്തരവകുപ്പിനെതിരെയും രൂക്ഷ വിമർശനമാണ് ഉയർന്നത്.

ഇടത് സർക്കാർ നയം ചില പൊലീസ് ഉദ്യോഗസ്ഥർ നടപ്പാക്കുന്നില്ലെന്ന് പ്രതിനിധികൾ വിമർശനം ഉന്നയിച്ചു. പൊലീസ് നടപടികളിൽ പാർട്ടി ഇടപെടണമെന്നും വിവിധ ജില്ലകളിലെ പ്രതിനിധികൾ ആവശ്യപ്പെട്ടു. കണ്ണൂർ, തിരുവനന്തപുരം, ഇടുക്കി, തുടങ്ങിയ ജില്ലകളിൽ നിന്നാണ് രൂക്ഷ വിമർശനം ഉയർന്നത്.

മലപ്പുറം ജില്ലയിൽ നിന്നുള്ള പ്രതിനിധികൾ സംസ്ഥാന നേതൃത്വത്തെ വിമർശിച്ചു. ജില്ലയിലെ സംഘടനാ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സംസ്ഥാന നേതൃത്വം വേണ്ട ഇടപെടൽ നടത്തിയിട്ടില്ലെന്ന് ചർച്ചയിൽ പങ്കെടുത്ത പ്രതിനിധികൾ വിമർശിച്ചു. പ്രവർത്തന റിപ്പോർട്ടിന്മുള്ള പൊതു ചർച്ച പൂർത്തിയായി.

Read Also :വിദ്യാഭ്യാസ രംഗത്തെ വിദേശ നിക്ഷേപ നയം; സിപിഐഎം മാപ്പ് പറയണം; വി ഡി സതീശൻ

ഇതിനിടെ വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യ നിക്ഷേപത്തെ കേരളത്തിന് മാത്രമായി ചെറുക്കാനാകില്ലെന്ന് സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്വകാര്യ നിക്ഷേപം പ്രോൽസാഹിപ്പിക്കുന്ന കേന്ദ്ര നയത്തിനെതിരെ സമരം നടത്തുന്ന പാർട്ടി കേരളത്തിൽ മറിച്ചുളള നിലപാട് എടുത്തതിനെക്കുറിച്ചായിരുന്നു സി പി എം സമ്മേളന നഗരിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ യെച്ചൂരി നേരിട്ട പ്രധാന ചോദ്യം. സ്വകാര്യ നിക്ഷേപത്തിന് കാരണമായി കോടിയേരി ഇന്നലെ പറഞ്ഞത് ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഉന്നമനം എന്ന കാരണമായിരുന്നെങ്കില്‍ യെച്ചുരി പറഞ്ഞത് മറ്റൊരു കാരണമായിരുന്നെന്ന് മാത്രം. സ്വകാര്യ വല്‍ക്കരണം കേന്ദ്ര നയമാണ്. ഒരു സംസ്ഥാനത്തിന് മാത്രമായി അതിനെ ചെറുക്കാനാകില്ല. എന്നാല്‍ സ്വകാര്യ നിക്ഷേപം വഴി വിദ്യാഭ്യാസ രംഗത്ത് വാണിജ്യ വൽക്കരണം അനുവദിക്കില്ലെന്നും യെച്ചൂരി വ്യക്തമാക്കി.

Story Highlights: CPI (M) activity reports approved delegates- Kodiyeri balakrishnan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here