ബെലാറസിനെതിരെ ഉപരോധവുമായി യൂറോപ്യൻ യൂണിയൻ

യുക്രൈനെതിരായ യുദ്ധത്തിൽ റഷ്യൻ അനുകൂല നിലപാട് കൈക്കൊള്ളുകയും, അതിനായി നിലമൊരുക്കുകയും ചെയ്ത ബെലാറസിനെതിരെ ഉപരോധവുമായി യൂറോപ്യൻ യൂണിയൻ. ( eu imposed sanctions against belarus )
ഇതോടെ ബെലാറസിൽ നിന്നുള്ള 70 ശതമാനം വസ്തുക്കളുടേയും ഇറക്കുമതി യൂറോപ്യൻ യൂണിയൻ തടഞ്ഞു. ബെലാറസിലേക്ക് മെഷിനറി കയറ്റി അയക്കുന്നതിനും ഉപരോധമുണ്ട്. നേരത്തെ ഏർപ്പെടുത്തിയ ഭാഗിക ഉപരോധത്തിന് പിന്നാലെയാണ് ഇ.യു നടപടി കടുപ്പിച്ചിരിക്കുന്നത്. ഇതോടെ, തടി, സ്റ്റീൽ, ഇരുമ്പ് ഉൾപ്പെടെ വിവിധി മേഖലകളെ ഉപരോധം ബാധിക്കും.
ബെലാറസിലും റഷ്യൻ പ്രതിരോധ മേഖലയിലും പുതിയ ഉപരോധം പ്രഖ്യാപിച്ച് അമേരിക്കയും രംഗത്ത് വന്നിരുന്നു. യുക്രൈനെതിരായ റഷ്യൻ യുദ്ധത്തെ പിന്തുണക്കുന്ന ബെലാറസ് നിലപാടിനെ തുടർന്നാണ് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയത്. ബെലാറസിൽ നിന്നുള്ള സാങ്കേതിക ഉത്പന്നങ്ങളുടെ ഇറക്കുമതിയാക്കാണ് നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നത്. ബെലാറസിനെ ശ്വാസമുട്ടിക്കുന്നതാണ് ഉപരോധമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കുന്നു. റഷ്യയുടെ പ്രതിരോധമേഖലയെ ലക്ഷ്യമിട്ട് റഷ്യൻ ആയുധ വികസനവും ഉത്പാദനവും നടത്തുന്ന കമ്പിനികളിൽ നിന്ന് ഉയർന്ന തുക ഈടാക്കാനും അമേരിക്ക തീരുമാനിച്ചിട്ടുണ്ട്.
Read Also : ബെലാറസിലും റഷ്യന്‍ പ്രതിരോധ മേഖലയിലും പുതിയ ഉപരോധം പ്രഖ്യാപിച്ച് അമേരിക്ക
ആണവായുധങ്ങൾ വിന്യസിക്കുന്നതിന് അടക്കം റഷ്യയ്ക്ക് യുക്രൈനെതിരായ യുദ്ധത്തിൽ വലിയ സഹായങ്ങളാണ് ബെലാറസ് ഒരുക്കുന്നത്. ഇതിനായി ആണവായുധമുക്ത രാഷ്ട്രപദവി നീക്കുന്ന ഭരണഘടനാ ഭേദഗതി ബെലാറസ് പാസാക്കിയിരുന്നു. ഇതോടെ റഷ്യൻ ആണവായുധങ്ങൾ ബെലാറസിൽ വിന്യസിക്കാനുള്ള തടസം നീങ്ങി. തൊട്ടുപിന്നാലെ അണുബോംബിനേക്കാൾ ശക്തിയുള്ള വാക്വം ബോംബ് റഷ്യ യുക്രൈനിൽ ഉപയോഗിച്ചെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
Story Highlights: eu imposed sanctions against belarus