Advertisement

നല്ല കൂടിക്കാഴ്ച, ഞങ്ങൾ ഒറ്റക്കെട്ടാണ്; എസ് ജയശങ്കറിനെ അഭിനന്ദിച്ച് തരൂർ

March 3, 2022
Google News 1 minute Read

കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ അഭിനന്ദിച്ച് കോൺഗ്രസ് എംപി ശശി തരൂർ. ജയ്‌ശങ്കർ മികച്ച വിദേശനയം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അതേ സ്പിരിറ്റിൽ പ്രവർത്തിക്കേണ്ടിവരുമെന്നും തരൂർ. നമ്മൾ ഒന്നാണ്, എല്ലാ പ്രതിസന്ധികളെയും ഒരുമിച്ച് നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. യുക്രൈനിലെ വിദേശകാര്യ ഉപദേശക സമിതിയുടെ സർവകക്ഷിയോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു തരൂർ.

യുക്രൈൻ-റഷ്യ യുദ്ധത്തെക്കുറിച്ചും ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുന്നതിനെക്കുറിച്ചും വിദേശകാര്യ മന്ത്രാലയം സർവകക്ഷിയോഗം ചേർന്നിരുന്നു. വിദേശകാര്യമന്ത്രി ഡോ.എസ്.ജയ്ശങ്കറിന്റെ അധ്യക്ഷതയിലാണ് യോഗം. വിദേശകാര്യ മന്ത്രി പ്രതിപക്ഷത്തിൻ്റെ ചോദ്യങ്ങൾക്കും ആശങ്കകൾക്കും വ്യക്തമായ മറുപടി നൽകി. ഇതിന് ജയശങ്കറിനോട് നന്ദി പറയുന്നു എന്നും തരൂർ പറഞ്ഞു.

വിവിധ പാർട്ടികളുടെ മുതിർന്ന നേതാക്കളും കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും ശശി തരൂരും യോഗത്തിൽ പങ്കെടുത്തു. ചൈനയും പാകിസ്താനും റഷ്യയുമായി അടുക്കുന്ന കാര്യം വിദേശകാര്യ മന്ത്രാലയത്തിന്റെ യോഗത്തിൽ രാഹുൽ ഗാന്ധി ഉന്നയിച്ചെങ്കിലും യുക്രൈയ്നിൽ നിന്ന് ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിക്കുന്നതിനാണ് ഇപ്പോൾ മുൻഗണനയെന്ന് ജയശങ്കർ പറഞ്ഞു. കേന്ദ്ര പ്രതികരണം ലഭിക്കാൻ വൈകിയെന്നും മറുപടി ആശയക്കുഴപ്പത്തിലാക്കിയെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു.

ജയശങ്കറിന്റെ നേതൃത്വത്തിലുള്ള 21 അംഗ കമ്മിറ്റിയാണ് വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്രിംഗ്ലയ്‌ക്കൊപ്പം അവതരണം നടത്തിയത്. ആറ് രാഷ്ട്രീയ പാർട്ടികളിൽ നിന്നായി ഒമ്പത് എംപിമാർ യോഗത്തിൽ പങ്കെടുത്തു. യുക്രൈനിലെ ഇന്ത്യൻ വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സർക്കാരിനെ ചോദ്യം ചെയ്യുന്ന ശിവസേനയുടെ രാജ്യസഭാംഗം പ്രിയങ്ക ചതുർവേദിയും പട്ടികയിൽ ഉൾപ്പെടുന്നു.

Story Highlights: excellent-meeting-on-ukraine-shashi-tharoors-shout-out-to-s-jaishankar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here