പൊന്യൻ സെൽവൻ; ഫസ്റ്റ് ലുക്ക് പുറത്ത് വിട്ട് ഐശ്വര്യ റായ്
March 3, 2022
3 minutes Read

ഇന്ത്യൻ സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന പൊന്ന്യൻ സെൽവൻ എന്ന ചിത്രത്തിലെ തന്റെ വേഷം പുറത്ത് വിട്ട് ഐശ്വര്യ റായ്. ( ponniyan selvan aiswarya rai first look )
‘സെപ്റ്റംബർ 30ന് സ്വർണകാലം വെള്ളിത്തിരയിലെത്തും’- ചിത്രത്തിന് അടിക്കുറിപ്പായി ഐശ്വര്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചതിങ്ങനെ.
വിക്രം, വിക്രം പ്രഭു, കാർത്തി, തൃഷ, പ്രകാശ് രാജ്, ജയറാം, ജയരം രവി, ഐശ്വര്യ ലക്ഷ്മി, പാർത്ഥിഭൻ, ശരത്കുമാർ, റഹ്മാൻ എന്നിങ്ങനെ വലിയ താരനിര തന്നെ മണി രത്നത്തിന്റെ പൊന്നിയൻ സെലവനിൽ അണിനിരക്കുന്നു. എആർ റഹ്മാൻ സംഗീതം നിർവഹിക്കുന്ന ചിത്രത്തിൽ ഛായാഗ്രഹണം രവി വർമനാണ്.
500 കോടി മുതൽ മുടക്കിൽ ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രം സെപ്റ്റംബർ 30ന് തീയറ്ററുകളിൽ എത്തും.
Story Highlights: ponniyan selvan aiswarya rai first look
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement