Advertisement

കെ മുരളീധരനുമായുള്ള പ്രശ്നം പരിഹരിച്ചു, അവസാന വാക്ക് കെപിസിസി പ്രസിഡന്‍റിന്‍റേത് : രമേശ് ചെന്നിത്തല

March 3, 2022
Google News 1 minute Read

കെ മുരളീധരനുമായി ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. അത്‌ പരിഹരിച്ചതായും, ഒറ്റക്കെട്ടായി മുന്നോട്ട് പോവുമെന്നും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . കേരളത്തിലെ കോണ്‍ഗ്രസിന്‍റെ അവസാന വാക്ക് കെപിസിസി പ്രസിഡന്‍റിന്‍റേതാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസ് പുനസംഘടനയില്‍ എല്ലാവരുമായി ചര്‍ച്ച വേണമെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടാതെ രമേശ് ചെന്നിത്തലയുമായി ശത്രുതയിലല്ല. തർക്കങ്ങൾ ഉണ്ടായിരുന്നു അത് പരിഹരിച്ചെന്നും കെ മുരളീധരൻ എം പി വ്യക്തമാക്കി. കെപിസിസി പുനഃസംഘടന അന്തിമ തീരുമാനം ഹൈക്കമാൻഡിന്റേതെന്ന് കെ മുരളീധരൻ എം പി. അഭിപ്രായ വ്യതാസങ്ങൾ പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. എം.പി മാർ കത്ത് കൊടുത്തതായി അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിയുടെ അച്ചടക്ക സീമ ലംഘിക്കാൻ ആരെയും അനുവദിക്കില്ല. കെപിസിസി പ്രസിഡന്റിനെ വിശ്വാസത്തിലെടുത്ത് മാത്രമേ ഹൈക്കമാൻഡ് മുന്നോട്ട് പോകൂ.

Read Also : സോഷ്യൽ മീഡിയയിൽ ലൈക്കുകൾ വാരിക്കൂട്ടി ഒരു പെൺക്കുട്ടി; കേരളത്തിന്റെ തെരുവിലെ ബലൂൺ വില്പനക്കാരിയിൽ നിന്ന് ഇന്റർനെറ്റ് സെൻസേഷനായി മാറിയ കിസ്‌ബോ..

ഹൈക്കമാൻഡിന്റെ വിലക്കോടെ വഴിമുട്ടിയ പുനഃസംഘടന തർക്കം പരിഹരിക്കാൻ സമവായശ്രമങ്ങൾ തുടങ്ങി. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ചർച്ച നടത്തി. സംഘടനാ തെരഞ്ഞെടുപ്പിന്റെ അംഗത്വവിതരണം വേഗത്തിലാക്കാനും നേതൃത്വം തീരുമാനിച്ചു. അതേസമയം, ഉമ്മൻചാണ്ടി ഉൾപ്പെടെ മുതിർന്ന നേതാക്കളെ കാണിച്ച ശേഷമേ പട്ടിക കൈമാറാൻ പാടുള്ളുവെന്ന നിലപാടിലാണ് ഗ്രൂപ്പുകൾ.

Story Highlights: ramesh-chennithala-says-kpcc-president-has-the-final-word-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here