Advertisement

സംഗീതസംവിധായകന്‍ രവീന്ദ്രന്‍ മാസ്റ്ററുടെ ഓര്‍മദിനം

March 3, 2022
Google News 2 minutes Read
raveendran master

സംഗീതസംവിധായകന്‍ രവീന്ദ്രന്‍ മാസ്റ്റര്‍ ഓര്‍മയായിട്ട് ഇന്നേക്ക് 17 വര്‍ഷം. മലയാളിക്ക് മറക്കാനാകാത്ത ഈണങ്ങളും മനോഹരമായ പാട്ടുകളും സമ്മാനിച്ചാണ് ആ അനുഗ്രഹീത കലാകാരന്‍ യാത്രയായത്.

1979ല്‍ ശശികുമാര്‍ സംവിധാനം ചെയ്ത ചൂളയെന്ന ചിത്രത്തിലൂടെയാണ് രവീന്ദ്രന്‍ മാസ്റ്ററിന്റെ സംഗീതത്തെ മലയാളികള്‍ കേള്‍ക്കുന്നത്. കാല്‍പനികതയുടെ ലാളിത്യവുമുള്ള മധുരമനോഹരമായ പാട്ടുകള്‍ രവീന്ദ്രന്‍ മാസ്റ്റര്‍ നമുക്ക് സമ്മാനിച്ചു. അമരം, ഭരതം, ഹിസ്‌ഹൈനസ് അബ്ദുള്ള തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ രവീന്ദ്രന്‍ മാസ്റ്റര്‍ സംഗീതത്തിന്റെ മാന്ത്രികത നമ്മിലേക്കെത്തിച്ചു. ഗാാനാലാപനത്തിന്റെ തലങ്ങളെ മലയാളിക്ക് പരിചിതമാക്കിയതും രവീന്ദ്രന്‍ മാസ്റ്റര്‍ തന്നെയാണെന്നതില്‍ സംശയമില്ല.

ഈണം പകര്‍ന്ന ഗാനങ്ങളില്‍ ഏറ്റവും ഉചിതമായ ശബ്ദത്തിന്റെ ആലാപന മാധുര്യത്തെ കൂട്ടിക്കലര്‍ത്തുകയാണ് രവീന്ദ്രന്‍ മാസ്റ്റര്‍ ചെയ്തത്. ശാസ്ത്രീയ സംഗീതത്തിന്റെ അനന്തസാധ്യതകളിലൂടെ സഞ്ചരിച്ച ഭരതത്തിലെ പാട്ടുകള്‍ക്ക് സംസ്ഥാന പുരസ്‌കാരവും ദേശീയ അവാര്‍ഡും ലഭിച്ചു. ബഹളങ്ങളില്ലാത്ത ഈണങ്ങള്‍ തന്നെയായിരുന്നു എല്ലാം. പ്രകൃതിയുടെ സംഗീതത്തില്‍ ലയിക്കുംപോലെ വിസ്മയിപ്പിക്കുന്ന ഈണങ്ങള്‍. ഇരുന്നൂറിലേറെ ചിത്രങ്ങളിലെ പാട്ടുകള്‍ക്ക് രവീന്ദ്രന്‍ മാസ്റ്റര്‍ ഈണമിട്ടു.
ഈണങ്ങളുടെ വസന്തം സമ്മാനിച്ചാണ് രവീന്ദ്രന്‍ മാസ്റ്റര്‍ കടന്നുപോയത്. തലമുറകള്‍ നെഞ്ചോടു ചേര്‍ത്ത പാട്ടുകളുടെ നിലക്കാത്ത ഓര്‍മകളും.

Read Also : പ്രവചനവും പ്രണയവും; പ്രഭാസ് ചിത്രം രാധേ ശ്യാമിന്റെ പുതിയ ട്രെയ്‌ലര്‍ പുറത്ത്

1979ല്‍ ‘ചൂള’ എന്ന ചിത്രത്തിലൂടെയാണ് രവീന്ദ്രന്‍ മാസ്റ്റര്‍ ചലച്ചിത്ര സംഗീതസംവിധായകനായെത്തുന്നത് . സത്യന്‍ അന്തിക്കാട് രചിച്ച ‘താരകേ മിഴിയിതളില്‍ കണ്ണീരുമായി ‘ എന്നു തുടങ്ങുന്ന ഗാനമാണ് അദ്ദേഹം ചിട്ടപ്പെടുത്തിയ ആദ്യ സിനിമാ ഗാനം.മലയാളം, തമിഴ്, കന്നഡ ഭാഷകളിലായി ഇരുനൂറിലേറെ ചിത്രങ്ങള്‍ക്ക് രവീന്ദ്രന്‍ മാസ്റ്റര്‍ സംഗീതം നല്‍കി. ‘ഭരതം’ എന്ന ചിത്രത്തിലെ സംഗീത സംവിധാനത്തിന് 1991ലെ സംസ്ഥാന പുരസ്‌കാരം നേടി. ആ വര്‍ഷത്തെ ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ സംഗീത സംവിധാനത്തിനു പ്രത്യേക പ്രശംസയും നേടി. 2002ല്‍ സംസ്ഥാന പുരസ്‌കാരം ലഭിച്ചു.

Story Highlights: raveendran master

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here