Advertisement

ഭക്ഷണശാലകള്‍ ഉല്‍പ്പന്നങ്ങളുടെ നിലവാരം ഉറപ്പാക്കണം; ജി.ആര്‍ അനില്‍

March 3, 2022
Google News 1 minute Read

ഭക്ഷ്യോത്പാദന രംഗത്ത് സ്വയം പര്യാപ്തത കൈവരിക്കാന്‍ കേരളം മുന്നേറുകയാണെന്ന് ഭക്ഷ്യ മന്ത്രി ജി.ആര്‍ അനില്‍. ഭക്ഷ്യോത്പാദകരും റസ്റ്റോറന്‍റുകളും ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന നിലവാരം ഉറപ്പു വരുത്താന്‍ ശ്രദ്ധിക്കണം. കേരളത്തിന്‍റെ തനതു ഭക്ഷണ സംസ്കാരത്തോടൊപ്പം മറ്റ് രുചി വൈവിധ്യങ്ങള്‍ക്കും പ്രാധാന്യം നല്‍കാന്‍ കഴിയണം. 2021ലെ മെട്രോ ഫുഡ് അവാര്‍ഡ്ദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സ്വാദിഷ്ടവും ആരോഗ്യകരവുമായ ഭക്ഷണം വിളമ്പുന്ന തിരുവനന്തപുരത്തെ മികച്ച റെസ്റ്റോറന്‍റുകള്‍ക്ക് അര്‍ഹമായ അംഗീകാരം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് മെട്രോ ഫുഡ് അവാര്‍ഡുകള്‍ നല്‍കുന്നത്. മെട്രോ മാര്‍ട്ടും തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍റ് ഇന്‍ഡസ്ട്രീസും സംയുക്തമായി കേരള ടൂറിസം, കേരള ടൂറിസം ഡെവലപ്പ്മെന്‍റ് കോര്‍പറേഷന്‍, സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറം (എസ്.കെ.എച്.എഫ്), സൗത്ത് ഇന്ത്യ ഹോട്ടല്‍സ് & റസ്റ്റോറന്‍റ്സ് അസോസിയേഷന്‍ (SIHRA) എന്നിവയുടെ സഹകരണത്തോടെയാണ് മെട്രോ ഫുഡ് അവാര്‍ഡ് സംഘടിപ്പിച്ചത്. അവാര്‍ഡിന്‍റെ ഒന്‍പതാമത് എഡിഷനാണ് നടന്നത്.

നഗരത്തിലെ റെസ്റ്റോറന്‍റുകളുടെ വ്യവസായത്തിലുള്ള വൈശിഷ്ട്യം, പാചക വൈദഗ്ധ്യം, ശുചിത്വം, ഉപഭോക്താക്കളുടെ അഭിപ്രായം, വ്യവസായ പ്രമുഖരും പാചക വിദഗ്ധരും അടങ്ങുന്ന വിധികര്‍ത്താക്കളുടെ സമിതിയുടെ പരിശോധന, മിസ്റ്ററി ഷോപ്പിംഗ്, തുടങ്ങിയവ കണക്കിലെടുത്താണ് മെട്രോ ഫുഡ് അവാര്‍ഡിന്‍റെ വിജയികളെ നിശ്ചയിച്ചത്. മെട്രോ ഫുഡ് അവാര്‍ഡിന്‍റെ ഭാഗമായി മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ഭക്ഷ്യോല്പന്ന ബ്രാന്‍ഡുകളെയും പാചകവിദഗ്ധരെയും സംരംഭകരെയും ചടങ്ങില്‍ ആദരിച്ചു.

Story Highlights: restaurants-must-ensure-the-quality-of-products-gr-anil

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here