Advertisement

സില്‍വര്‍ ലൈന്‍ കല്ലിടല്‍; എറണാകുളത്തും ആലപ്പുഴയിലും പ്രതിഷേധം; എട്ടുപേരെ അറസ്റ്റ് ചെയ്ത് നീക്കി

March 3, 2022
Google News 2 minutes Read
silver line

സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഭാഗമായുള്ള കല്ലിടലിനെതിരെ എറണാകുളത്തും ആലപ്പുഴയിലും പ്രതിഷേധം. ആലുവ ചൊവ്വരയില്‍ പാടശേഖരത്ത് കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ സമരസമിതി തടഞ്ഞു. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹമേര്‍പ്പെടുത്തി. കല്ലിടലിനെതിരെ ആലപ്പുഴ ചെങ്ങന്നൂര്‍ മുളക്കുഴയിലും നാട്ടുകാര്‍ പ്രതിഷേധിച്ചു. മുദ്രാവാക്യം വിളിയുമായി പ്രതിഷേധിച്ച എട്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു.

പ്രതിഷേധത്തിനിടെ പൊലീസ് എത്തിയതോടെ നാട്ടുകാരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. തുടര്‍ന്നാണ് എട്ടുപേരെ അറസ്റ്റ് ചെയ്ത് നീക്കിയത്. നേരത്തെയും ചെങ്ങന്നൂരില്‍ കെ റെയിലിനെതിരെ നാട്ടുകാര്‍ പ്രതിഷേധം നടത്തിയിരുന്നു. പൊലീസ് ഗോ ബാക്ക് എന്ന മുദ്രാവാക്യം വിളിച്ചാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്.

Read Also : ഇടതുപക്ഷ സാംസ്‌കാരിക പ്രവര്‍ത്തനം ദുര്‍ബലപ്പെടുന്നു; സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കണമെന്നും സിപിഐഎം പ്രവര്‍ത്തന റിപ്പോര്‍ട്ട്

അതേസമയം കല്ലിടലുമായി മുന്നോട്ട് പോകാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം. പ്രതിഷേധക്കാരായ സ്ത്രീകളും പൊലീസുമായി സംഘര്‍ഷമുണ്ടായതോടെ വനിതാ പൊലീസും സ്ഥലത്തെത്തി. ഒരു കാരണവശാലും
കല്ലിടല്‍ നടപടി തുടരാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍.

Story Highlights: silver line,l alapuzha, ernakulam, k rail

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here