Advertisement

യുക്രൈനിലുണ്ടായ എല്ലാ നാശനഷ്ട്ങ്ങൾക്കും നഷ്ടപരിഹാരം നൽകും; വ്ളാദിമിർ സെലൻസ്കി

March 3, 2022
Google News 2 minutes Read

യുദ്ധം തുടങ്ങി ഒരാഴ്ചയ്ക്കുള്ളിൽ റഷ്യയുടെ പദ്ധതികൾ തകർത്തെന്ന് യുക്രൈൻ പ്രസിഡന്റ് വ്ളാദിമിർ സെലൻസ്കി. ആക്രമണം ശക്തമാകുമ്പോഴും റഷ്യൻ സേനയുടെ മനോവീര്യം തകർന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. യുക്രൈനിലുണ്ടായ എല്ലാ നാശനഷ്ട്ങ്ങൾക്കും നഷ്ടപരിഹാരം നൽകും. എല്ലാ നഗരങ്ങളും തെരുവുകളും വീടുകളും പുനഃസ്ഥാപിക്കുമെന്ന് സെലൻസ്കി വ്യക്തമാക്കി. അതേസമയം യുക്രൈൻ- റഷ്യ രണ്ടാംഘട്ട ചർച്ച ഇന്ന് നടക്കും. പോളണ്ട് -ബെലാറസ് അതിർത്തിയിലാണ് ചർച്ച നടക്കുക. വെടിനിർത്തലും ചർച്ചയാകുമെന്ന് റഷ്യൻ പ്രതിനിധി സംഘത്തലവൻ വ്‌ളാദിമിർ മെഡിൻസ്‌കി അറിയിച്ചു. റഷ്യയുടെ എല്ലാ അന്ത്യശാസനങ്ങൾക്കും വഴങ്ങിക്കൊടുക്കാൻ ഒരുക്കമല്ലെന്നാണ് ചർച്ചയ്‌ക്കൊരുങ്ങുമ്പോൾ യുക്രൈൻ വ്യക്തമാക്കുന്നത്.

സൈനിക പിൻമാറ്റമാണ് യുക്രൈൻ ചർച്ചയിൽ റഷ്യക്ക് മുന്നിൽ വെക്കുന്ന പ്രധാന ആവശ്യം. യുക്രൈനിലൂടെ കിഴക്കൻ യൂറോപ്യൻ മേഖലയിലേക്കുള്ള അമേരിക്കൻ വേരോട്ടം തടയലാണ് റഷ്യ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. ആദ്യ ഘട്ട ചർച്ച ഫലം കാണാതായതോടെയാണ് രണ്ടാം ഘട്ട ചർച്ചയ്ക്ക് വഴിയൊരുങ്ങുന്നത്.

അതിനിടെ യുക്രൈനുമായുള്ള അനുനയ ചർച്ചകൾ പ്രതീക്ഷയോടെ കാണുന്നെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് പറഞ്ഞു. തുല്യതയുടെ അടിസ്ഥാനത്തിൽ ചർച്ചയ്ക്ക് തയാറാണ്. ഇരുരാജ്യങ്ങളുടെയും താത്പര്യങ്ങൾ കണക്കിലെടുക്കുന്നു. റഷ്യയുടേത് പരിമിതമായ ആവശ്യങ്ങൾ മാത്രമാണ്. യുക്രൈനിൽ നിന്നുള്ള ഭീഷണി ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് സെർജി ലാവ്റോവ് വ്യക്തമാക്കി.

Read Also : സെലൻസ്‌കിയെ നീക്കി യാനുകോവിച്ചിനെ പ്രസിഡന്റാക്കാൻ നീക്കം

തങ്ങൾക്കെതിരായ അന്താരാഷ്ട്ര സമൂഹത്തിന്റെ വിലക്കിനും ഉപരോധങ്ങൾക്കും പരിഹാരം മൂന്നാംലോക യുദ്ധമായിരിക്കുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് മോസ്‌കോയിൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. അങ്ങനെയൊരു ഘട്ടം വന്നാൽ അത് അതീവ വിനാശകരമായ ആണവയുദ്ധമായിരിക്കുമെന്നും ലാവ്‌റോവിന്റെ മുന്നറിയിപ്പുണ്ട്. പടിഞ്ഞാറൻ രാജ്യങ്ങളാണ് ഇപ്പോൾ മൂന്നാലോക യുദ്ധത്തെക്കുറിച്ച് ആലോചിക്കുന്നത്. ഞങ്ങൾക്കെതിരെ യഥാർത്ഥ യുദ്ധം തുടങ്ങിയാൽ അത്തരം ആലോചനകൾ നടത്തുന്നവർ ആണവയുദ്ധം നടത്തുമെന്നും അത്തരം ആസൂത്രണങ്ങൾ നടന്നുവരുന്നുണ്ടെന്നും ലാവ്‌റോവ് കൂട്ടിച്ചേർത്തു.

Story Highlights: Will Rebuild Everything, Says Ukraine President volodymyr zelensky

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here