Advertisement

‘ജേതാക്കൾക്ക് ആഘോഷമാവാം’; അഞ്ച് സംസ്ഥാനങ്ങളിലെ നിയന്ത്രണങ്ങളിൽ ഇളവ്

March 10, 2022
Google News 1 minute Read

തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ ആഘോഷ പരിപാടികൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് ഇളവ്. അതാത് സംസ്ഥാനങ്ങളിലെ കൊവിഡ് സ്ഥിതി പരിഗണിച്ച് ആഘോഷങ്ങളാവാമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഉത്തർ പ്രദേശ്, ഗോവ, മണിപ്പൂർ, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ന് വോട്ടെണ്ണൽ നടക്കുന്നത്. ഇതിൽ പഞ്ചാബ് ഒഴികെ മറ്റ് സംസ്ഥാനങ്ങളിൽ ബിജെപി അധികാരത്തിലേക്ക് നീങ്ങുകയാണ്.

വോട്ടെണ്ണലിനിടയിലും അതിനു ശേഷവുമുള്ള ആഘോഷപരിപാടികൾക്കുള്ള നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തുകയാണ് എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. നേരത്തെ, രാജ്യത്തെ കൊവിഡ് സാഹചര്യം പരിഗണിച്ച് കലാശക്കൊട്ടും ആഘോഷ പരിപാടികളുമൊക്കെ തെരഞ്ഞെടുപ്പ് കമ്മീഷൻ നിരോധിച്ചിരുന്നു.

അതേസമയം, ഗോവയിൽ സർക്കാരുണ്ടാക്കുമെന്ന് ബിജെ പി കേന്ദ്ര നേതൃത്വം. ഗോവയിലെ ബിജെ പി യുടെ ചുമതലയുള്ള സി ടി രവിയാണ് ഇക്കാര്യം അറിയിച്ചത്. പ്രദേശിക പാർട്ടികളുടെയും സ്വതന്ത്രരുടെയും പിന്തുണയോടെ ബി ജെ പി സർക്കാരുണ്ടാകുമെന്ന് ബി ജെപി യുടെ മറ്റൊരു നേതാവ് സദാനന്ദ്​ തനാവദെയും അറിയിച്ചു. ബിജെപി നേതാക്കൾ ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ളയെ സർക്കാർ രൂപീകരണ ചർചർച്ചയ്ക്കായി കാണാൻ സമയം തേടി. ഇതോടെ ഗോവയിൽ രാഷ്ട്രീയ നീക്കങ്ങൾക്കും രാഷ്ട്രീയ നാടകങ്ങൾക്കും സാധ്യതയേറുകയാണ്. കോൺഗ്രസിന് ഇത് വലിയ തിരിച്ചടിയുണ്ടാകും.

ഗോവയിൽ 21 സീറ്റാണ് അധികാരത്തിലെത്താൻ വേണ്ടത്. 19 സീറ്റിൽ ബിജെ പി മുന്നിലാണ് 12 സീറ്റിൽ കോൺഗ്രസും പിന്നാലെയുണ്ട്. ആം ആദ്മി പാർട്ടി രണ്ടിടത്തും മറ്റ് പാർട്ടികളെല്ലാം ചേർന്ന് ഏഴിടത്തും ലീഡ് ചെയ്യുന്നു. ഇതിനിടയിൽ ഗോവയിൽ കോൺഗ്രസ് അടിയന്തര യോഗം വിളിച്ചു. ഉച്ചയ്ക്ക് ഒരു മണിക്കാണ് യോഗം ചേരുക. ഗോവയിൽ അത്രയധികം ആത്മവിശ്വാസത്തിലായിരുന്നു കോൺ​ഗ്രസ് നേതൃത്വം. എന്നാൽ സാഹചര്യങ്ങൾ മാറിമറിഞ്ഞതോടെയാണ് യോഗം വിളിച്ചിരിക്കുന്നത്.

Story Highlights: EC lifts ban on victory processions

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here