Advertisement

മൊബൈലില്‍ സംസാരിച്ച് ബസോടിച്ചു; ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് മോട്ടോര്‍ വാഹന എന്‍ഫോഴ്സ്മെന്റ് വിഭാഗം

March 12, 2022
Google News 1 minute Read

മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് അപകടകരമായി ബസ് ഓടിച്ച ഡ്രൈവര്‍ക്കെതിരെ കേസ്. കണ്ണൂരാണ് സംഭവം. മോട്ടോര്‍ വാഹന എന്‍ഫോഴ്സ്മെന്റ് വിഭാഗം കേസെടുത്ത് ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്റ് ചെയ്യാന്‍ ശുപാര്‍ശ ചെയ്തതായി കണ്ണൂര്‍ ആര്‍.ടി.ഒ അറിയിച്ചു.

Read Also : അമ്മയുടെ പരിചയക്കാരിയായ യുവതിയെ പീഡിപ്പിച്ചയാളും സുഹൃത്തും പിടിയില്‍

ഡ്രെവര്‍ മൊബൈലില്‍ സംസാരിച്ചുകൊണ്ട് ബസ് ഓടിക്കുന്ന ദൃശ്യങ്ങള്‍ യാത്രക്കാരിലൊരാള്‍ രഹസ്യമായി കാമറയില്‍ പകര്‍ത്തിയിരുന്നു. ഈ വീഡിയോ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന് അയച്ച് നല്‍കിയതോടെയാണ് അവര്‍ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്.

പയ്യന്നൂര്‍- കണ്ണൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന വെസ്റ്റേണ്‍ ബസിന്റെ ഡ്രൈവര്‍ക്കെതിരെയാണ് കേസെടുത്തത്. കണ്ണൂര്‍ ആര്‍.ടി.ഒ എന്‍ഫോഴ്സ്മെന്റ് പ്രമോദ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ജഗന്‍ലാലും സംഘവും വാഹന പരിശോധന നടത്തിയാണ് ബസ് ഡ്രൈവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

Story Highlights: Bus driver arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here