Advertisement

ഹോംസ് ഫോര്‍ യുക്രൈന്‍; പലായനം ചെയ്‌തെത്തുന്നവര്‍ക്ക് സഹായഹസ്തവുമായി ബ്രിട്ടണ്‍

March 13, 2022
Google News 1 minute Read

യുക്രൈനില്‍ റഷ്യ നടത്തുന്ന അധിനിവേശത്തില്‍ വീടും വാസസ്ഥലവും നഷ്ടപ്പെട്ട് പലായനം ചെയ്യുന്ന അഭയാര്‍ത്ഥികള്‍ക്ക് സഹായഹസ്തവുമായി ബ്രിട്ടണ്‍. യുദ്ധപശ്ചാത്തലത്തില്‍ പലായനം ചെയ്യുന്നവര്‍ക്ക് വേണ്ടിയാണ് ബ്രിട്ടണ്‍ ഹോംസ് ഫോര്‍ യുക്രൈന്‍ പദ്ധതി വഴി സഹായം നല്‍കുന്നത്.

വീടും വാസയോഗ്യമായ സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് ബ്രിട്ടണിലെ പൗരന്മാര്‍ താമസിക്കാന്‍ മുറിയോ വീടോ ആറ് മാസത്തേക്ക് നല്‍കാന്‍ സന്നദ്ധത അറിയിച്ചാല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ അവര്‍ക്ക് പ്രതിമാസം 350 പൗണ്ട് പ്രതിഫലമായി നല്‍കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

പൊതുജനങ്ങള്‍, ചാരിറ്റിപ്രവര്‍ത്തകര്‍, ബിസിനസ്സുകാര്‍, കമ്മ്യൂണിറ്റി ഗ്രൂപ്പുകള്‍ തുടങ്ങിയവര്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുള്ള വെബ്‌സൈറ്റ് വഴി താമസസൗകര്യം സംബന്ധിച്ച് വിവരങ്ങള്‍ നല്‍കാം. ‘യുക്രൈനിലെ സുഹൃത്തുക്കളെ നമ്മള്‍ ബ്രിട്ടീഷ് ജനത പിന്തുണയ്ക്കണം. അവര്‍ക്ക് സുരക്ഷിതമായ ഭവനമൊരുക്കണം’.ബ്രിട്ടണിലെ ഭവനകാര്യ മന്ത്രി മൈക്കല്‍ ഗോവ് പറഞ്ഞു.

Read Also : മെലിറ്റോപോള്‍ മേയറെ തടവിലാക്കിയ റഷ്യന്‍ സൈന്യത്തിന്റെ നടപടിയില്‍ പ്രതിഷേധം

അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നതില്‍ കാലതാമസം നേരിട്ടതില്‍ നേരത്തെ ബ്രിട്ടീഷ് സര്‍ക്കാര്‍ വിമര്‍ശനം നേരിട്ടിരുന്നു. ജീവന്‍ രക്ഷപെടുത്താന്‍ പലായനം ചെയ്തവരോട് ബ്രിട്ടണില്‍ പ്രവേശിക്കാന്‍ വിസയും ബയോമെട്രിക് ടെസ്റ്റും വേണമെന്ന നിബന്ധനയാണ് ബ്രിട്ടണ്‍ മുന്നോട്ടുവച്ചത്. യുക്രൈനില്‍ നിന്ന് യുദ്ധാനന്തര ഫലമായി പലായനം ചെയ്യുന്നവരുടെ എണ്ണം നാല് ദശലക്ഷമെത്തുമെന്നാണ് യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സിയുടെ റിപ്പോര്‍ട്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here