Advertisement

കെ-റെയില്‍ യുഡിഎഫിന്റെയോ എല്‍ഡിഎഫിന്റെയോ പദ്ധതിയല്ല; കേരളത്തിന്റെ പദ്ധതിയെന്ന് കെ.ടി.ജലീല്‍

March 14, 2022
Google News 2 minutes Read

കെ-റെയില്‍ പദ്ധതി യുഡിഎഫിന്റെയോ എല്‍ഡിഎഫിന്റെയോ പദ്ധതിയല്ലെന്നും കേരളത്തിന്റെ പദ്ധതിയാണെന്നും കെ.ടി.ജലീല്‍. യുഡിഎഫും എല്‍ഡിഎഫും ഒരു പോലെ ഇത്തരത്തിലൊരു പദ്ധതി വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. രമേശ് ചെന്നിത്തലയുടെ വാദം ജനങ്ങളെ കബളിപ്പിക്കാനാണെന്നും കെ.ടി.ജലീല്‍ നിയമസഭയില്‍ പറഞ്ഞു.

2011ലെ പ്രകടപത്രിക പ്രകാരം 20മാത്തെ പേജില്‍ തിരുവനന്തപുരം -മംഗലാപുരം അതിവേഗ റെയില്‍വേ കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ നടപ്പാക്കുമെന്ന് യുഡിഎഫ് തന്നെ പ്രഖ്യാച്ചിരുന്നു. 7-01-2014ല്‍ അന്നത്തെ വ്യവസായ വകുപ്പ് മന്ത്രി പി.കെകുഞ്ഞാലിക്കുട്ടിയോട് തിരുവനന്തപുരം – കാസര്‍ഗോഡ് അതിവേഗ റെയില്‍വേ കോറിഡോര്‍ പദ്ധതിയുടെ ആദ്യ ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ബജറ്റില്‍ വകയിരുത്തിയതില്‍ എത്ര രൂപ ഇതിനകം ചെലവഴിച്ചിട്ടുണ്ട് എന്ന ചോദ്യം ചോദിച്ചു.

ഈ പദ്ധതിയുടെ വിശദമായ റിപ്പോര്‍ട്ട് തയാറാക്കുന്നതിനായി 2011-12 സാമ്പത്തിക വര്‍ഷത്തില്‍ 50 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പ്രസ്തുത തുക ഉപയോഗിച്ച് ഡിഎംആര്‍സിയുടെ കണ്‍സള്‍ട്ടേഷന്‍ ഫീയുടെ രണ്ട് ഗഡുവും മറ്റ് ഓഫിസ് ചെലവുകള്‍ എന്നിവ നടത്തിയിട്ടുണ്ട്. ഈ പദ്ധതിക്ക് ഇതുവരെ ഉദ്ദേശം 21 കോടി രൂപ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അന്ന് പറഞ്ഞു.

നടക്കാത്ത ഒരു പദ്ധതി, ഒരിക്കലും നടക്കില്ലെന്ന് കരുതിയ പദ്ധതിക്ക് വേണ്ടി 21 കോടി രൂപയാണ് ചെലവഴിച്ചത്. എന്നാല്‍ മന്ത്രിസഭ കൂടി ആ പദ്ധതി വേണ്ടെന്ന് വെക്കുകയാണ് ഉണ്ടായതെന്ന് കുഞ്ഞാലിക്കുട്ടി മറുപടി നല്‍കി. ഒരിക്കലും നടക്കാത്ത പദ്ധതിയ്ക്ക് പഠനം നടത്താന്‍ വേണ്ടി മാത്രം 21 കോടി രൂപ ചെലവിട്ട ആളുകളാണ് പ്രതിപക്ഷമെന്നും കെ.ടി.ജലീല്‍ കുറ്റപ്പെടുത്തി.

അതിവേഗ ഇടനാഴിക്ക് കേന്ദ്ര അനുമതി ലഭിച്ചുവെന്ന വാര്‍ത്തകള്‍ വന്നപ്പോള്‍ അന്ന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞത് ജപ്പാന്‍ സഹായം ഇതിന് ലഭ്യമാക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ടെന്നാണ് പറഞ്ഞത്. കോഴ വാങ്ങാന്‍ വേണ്ടിയാണ് എല്‍ഡിഎഫ് പദ്ധതി കൊണ്ടു വരുന്നതെന്നാണ് പി.സി.വിഷ്ണുനാഥ് പറഞ്ഞത്. അങ്ങനെയെങ്കില്‍ കോഴ വാങ്ങുന്നതിന് വേണ്ടിയായിരുന്നോ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും നേരത്തെ ഇത്തരമൊരു പദ്ധതിയെ സംബന്ധിക്കുന്ന ആലോചനകള്‍ക്ക് തുടക്കമിട്ടത്. പശ്ചാത്തല സൗകര്യ വികസനം പരമപ്രധാനമാണ്. ഇടതുപക്ഷ സര്‍ക്കാര്‍ ആ സര്‍ക്കാരിനെ നയിക്കുന്ന പിണറായി വിജയന്‍ എന്ന ഉരുക്കുമനുഷ്യനും ഇല്ലായിരുന്നില്ലെങ്കില്‍ ലോകാവസാനം വരെ 526 കിലോമീറ്റര്‍ നീളത്തില്‍ ആറു വരി പാത യാഥാര്‍ത്ഥ്യമാക്കാനോ സ്ഥലമേറ്റെടുക്കാനോ കഴിയില്ലായിരുന്നു. സമാനമായ സാഹചര്യമാണ് ഗെയില്‍ പദ്ധതിയിലും ഉണ്ടായതെന്നും കെ.ടി.ജലീല്‍ പറഞ്ഞു.

Story Highlights: KT Jalil says silverline is a project of Kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here