Advertisement

മണിപ്പൂരിൽ എൻ ബീരേൻ സിംഗും ഗോവയിൽ പ്രമോദ് സാവന്തും; മുഖ്യമന്ത്രിമാരെ നിശ്ചയിച്ച് ബിജെപി

March 17, 2022
Google News 1 minute Read

മണിപ്പൂർ, ഗോവ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ നിശ്ചയിച്ച് ബിജെപി. മണിപ്പൂരിൽ എൻ ബീരേൻ സിംഗും ഗോവയിൽ പ്രമോദ് സാവന്തും മുഖ്യമന്ത്രിമാരാകും. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ബിജെപിയുടെ ഉന്നത നേതാക്കൾ, അതത് സംസ്ഥാനങ്ങളിലെ പ്രധാന ഭാരവാഹികൾ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചതെന്ന് അറിയുന്നു. ഹോളിക്ക് ശേഷം ഇരുവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.

2017 മുതൽ 2022 വരെ ബീരേൻ സിംഗ് മണിപ്പൂരിൽ മുഖ്യമന്ത്രിയായിരുന്നു. പ്രമോദ് സാവന്ത് 2019 മുതലാണ് മുഖ്യമന്ത്രിയായി അധികാരമേറ്റെടുക്കുന്നത്. ഇന്നലെ ഇരുവരും വെവ്വേറെ പ്രധാനമന്ത്രിയെ സന്ദർശിച്ചിരുന്നു. ഇക്കാര്യം നരേന്ദ്ര മോദി ട്വീറ്റ് ചെയ്യുകയും ഗോവയിലും മണിപ്പൂരിലും വീണ്ടും ജനങ്ങളെ സേവിക്കാനുള്ള അവസരം പാർട്ടിക്ക് നൽകിയതിന് നന്ദി അറിയിക്കുകയും ചെയ്തിരുന്നു.

Story Highlights: manipur goa chief ministers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here