Advertisement

കോണ്‍ഗ്രസ് നേതാക്കള്‍ സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത് വിലക്കിയേക്കും

March 18, 2022
1 minute Read

സിപിഐഎം പാർട്ടി കോണ്‍ഗ്രസിലെ സെമിനാറുകളിൽ പങ്കെടുക്കുന്നതിന് കോൺഗ്രസ് നേതാക്കൾക്ക് വിലക്ക് വന്നേക്കും. കെ റെയിൽ സമരത്തിന്റെ പശ്ചാത്തലത്തിലാണ് ആലോചന. പങ്കെടുക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നാണ് പാർട്ടി വിലയിരുത്തൽ.

സിപിഐഎം ക്ഷണിച്ചിട്ടുള്ള നേതാക്കൾക്ക് വ്യക്തപരമായി കെപിസിസി നിർദേശം നൽകും. ശശി തരൂരിനും കെ വി തോമസിനുമാണ് സിപിഐഎം പാർട്ടി കോൺഗ്രസിന്റെ സെമിനാറുകളിലേക്ക് സിപിഐഎം ക്ഷണം ലഭിച്ചത്. ശശി തരൂരും കെ.വി.തോമസും പാര്‍ട്ടികോണ്‍ഗ്രസില്‍ പ്രാസംഗികരാണ്.

Read Also : സമൂഹമാധ്യമങ്ങൾ മുതിർന്നവരെയും ബാധിക്കുന്നുണ്ടോ? കൂടുതൽ സമയം സമൂഹ മാധ്യമങ്ങളിൽ ചെലവഴിക്കുന്നവർ അറിയാൻ…

അടുത്തമാസം ഒന്‍പതിനാണ് സെമിനാര്‍. കെ റെയിൽ കടന്നു പോകുന്ന സ്ഥലങ്ങളിൽ ജനങ്ങൾ നടത്തുന്ന സമരങ്ങൾ യുഡിഎഫ് ഏറ്റെടുക്കുമ്പോൾ സാമന്തരായി യുഡിഎഫ് മറ്റൊരു പാതയിൽ സഹകരണം ഏറ്റെടുക്കുന്നത് ശരിയല്ല എന്ന പൊതുവികാരത്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു തീരുമാനം കെപിസിസി യുടെ ഭാഗത്ത് നിന്നും നിർദേശിച്ചത്.

Story Highlights: kpcc-on-cpm-party-congress

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top