Advertisement

തിരുവനന്തപുരം നഗരസഭ; ബജറ്റ് ചർച്ചയ്ക്കിടെ ബിജെപി- എൽഡിഎഫ് കൗൺസിലർമാരുടെ തർക്കം

March 26, 2022
Google News 2 minutes Read

തിരുവനന്തപുരം നഗരസഭയിൽ ബജറ്റ് ചർച്ചയ്ക്കിടെ തർക്കം. ബിജെപി- എൽഡിഎഫ് കൗൺസിലർമാർ തമ്മിലാണ് തർക്കം ഉണ്ടായത്. രണ്ട് ബിജെപി കൗൺസിലർമാരെ ആക്രമിച്ചെന്ന് ആരോപണം. എൽഡിഎഫ് കൗൺസിലർമാർ ആരെയും ആക്രമിച്ചില്ലെന്ന് മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞു.(bjp ldf fight on trivandrum corporation)

Read Also : വാട്ട്‌സ്ആപ്പ് വെബിനായി പുതിയ സുരക്ഷാ മാര്‍ഗം; എന്താണ് കോഡ് വെരിഫൈ?

പല കൗൺസിൽ അംഗങ്ങളെയും ആക്രമിക്കുന്ന സമീപനം ആണ് ബിജെപി സ്വീകരിച്ചത്. മാതൃകാപരമായി നടക്കേണ്ട ചർച്ചയാണ് ഇങ്ങനെ ആയത്. രണ്ട് സിപിഐഎം കൗൺസിലർമാർക്കും പരുക്ക് പറ്റിയതായി മേയർ വ്യക്തമാക്കി. റീന, നിസ്സാമുദീൻ എന്നിവർക്കാണ് പരുക്ക്.

പല കൗൺസിൽ അംഗങ്ങളെയും ആക്രമിക്കുന്ന സമീപനം ആണ് ബിജെപി സ്വീകരിച്ചതെന്നും പ്രതിപക്ഷം രാഷ്ട്രീയപരമായി മാത്രമാണ് ബജറ്റിനെ കണ്ടതെന്നും ആര്യാരാജേന്ദ്രൻ പറഞ്ഞു. ഇത്തവണ ബജറ്റ് യോഗം വിപുലമായാണ് നടത്തിയത്. എന്നാൽ ബിജെപിയും യുഡിഎഫും ഇതൊന്നും മനസിലാക്കാതെ ആണ് പ്രതികരിക്കുന്നത്. അംഗസംഖ്യ അനുസരിച്ചാണ് ഓരോ ആളുകൾക്കും ചർച്ചക്ക് സമയം അനുവദിച്ചത്. പ്രതിപക്ഷം രാഷ്ട്രീയപരമായി മാത്രമാണ് ബജറ്റിനെ കണ്ടതെന്നും മേയർ വ്യക്തമാക്കി.

Story Highlights: bjp ldf fight on trivandrum corporation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here