Advertisement

ഫെഡറൽ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിൽ തടസം ഗവർണർ; ഡോ വി ശിവദാസൻ എം പി

April 1, 2022
Google News 2 minutes Read

ഫെഡറൽ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിൽ തടസം ഗവർണറെന്ന് ഡോ വി ശിവദാസൻ എം പി. ഗവർണർ പദവിയെ കുറിച്ച് രാജ്യത്ത് വലിയ ചർച്ച ഉയർന്നുവരണം. ഗവർണർ നിയമനത്തിൽ ഉയർന്ന് നിൽക്കേണ്ടത് സംസ്ഥാന താത്പര്യമെന്ന് ഡോ വി ശിവദാസൻ എം പി രാജ്യസഭയില്‍ വ്യക്തമാക്കി.(dr v shivadasan mp against governor)

ഗവര്‍ണര്‍മാരുടെ നിയമനങ്ങളിലും നീക്കം ചെയ്യലിലും ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടുള്ള സ്വകാര്യ ബില്ല് വി ശിവദാസന്‍ എംപി രാജ്യസഭയില്‍ അവതരിപ്പിച്ചു. ഗവര്‍ണമാരുടെ നിയമനം ജനപ്രതിനിധികളുടെ വോട്ട് അനുസരിച്ച് തീരുമാനിക്കണമെന്നാണ് ബില്ലില്‍ ആവശ്യപ്പെടുന്നത്. നിയമസഭ വഴി ഗവര്‍ണര്‍മാരെ നീക്കം ചെയ്യുന്നതിനുള്ള അവസരം വേണം.

Read Also : ‘സിൽവർ ലൈൻ ഉപേക്ഷിക്കേണ്ടിവരും’; പ്രധാനമന്ത്രിയോട് ആശങ്ക പങ്കുവച്ചെന്ന് സുരേഷ്‌ഗോപി

സംസ്ഥാന താത്പര്യത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കേണ്ട ഗവര്‍ണര്‍മാര്‍ അതില്‍ വീഴ്ച വരുത്തുമ്പോള്‍ പിന്‍വലിക്കാന്‍ നിയമസഭക്ക് അധികാരം നല്‍കണം. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ നിയമസഭ പ്രമേയം പാസ്സാക്കിയാല്‍ ഗവര്‍ണറെ പിന്‍വലിക്കണംമെന്നും ബില്ലില്‍ നിര്‍ദേശമുണ്ട്.ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 153, 155, 156 എന്നിവ ഭേദഗതി ചെയ്യുന്നതിനുള്ള ബില്ല് ആണ് രാജ്യസഭയില്‍ അവതരിപ്പിച്ചത്.

Story Highlights: dr v shivadasan mp against governor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here