Advertisement

കീവിൽ നിന്ന് 410 മൃതദേഹങ്ങൾ കണ്ടെടുത്തു എന്ന് യുക്രൈൻ

April 3, 2022
2 minutes Read
Bodies Kyiv Russia Ukraine
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

രാജ്യതലസ്ഥാനമായ കീവിൽ നിന്ന് സാധാരണക്കാരുടെ 410 മൃതദേഹങ്ങൾ കണ്ടെടുത്തു എന്ന് യുക്രൈൻ. പ്രോസിക്യൂട്ടർ ജനറൽ ഇറിന വെനഡിക്ടോവയാണ് ഇക്കാര്യം ആരോപിച്ചത്. റഷ്യയിൽ നിന്ന് അടുത്തിടെ യുക്രൈൻ സൈന്യം പിടിച്ചെടുത്ത സ്ഥലത്താണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് ഇവർ ദേശീയ ടെലിവിഷനോട് പറഞ്ഞു. (Bodies Kyiv Russia Ukraine)

അതേസമയം, കീവിലെ ബുച്ചയിൽ നടന്നത് കൂട്ടക്കുരുതിയെന്ന് യുക്രൈൻ പ്രധാനമന്ത്രി വ്ലാദിമിർ സെലൻസ്‌കി ആരോപിച്ചു. ‘രാഷ്ട്രത്തിന്റെയും ജനങ്ങളുടെയും മുഴുവൻ ഉന്മൂലനമാണ് നടക്കുന്നത്. ഞങ്ങളെല്ലാം യുക്രൈൻ പൗരന്മാരാണ്. നൂറിലധികം ദേശീയത ഞങ്ങൾക്കുണ്ട്. ദേശീയതയെ ഉന്മൂലനം ചെയ്യലാണ് റഷ്യയുടെ ഈ നടപടിയിലൂടെയുണ്ടാകുന്നത്. പക്ഷേ റഷ്യയുടെ ഫെഡറേഷൻ നയത്തോട് കീഴടങ്ങാൻ ഞങ്ങൾ തയ്യാറല്ല. ഇതെല്ലാം 21ാം നൂറ്റാണ്ടിലെ യൂറോപ്പിലാണ് സംഭവിക്കുന്നത്’. സെലൻസ്‌കി പറഞ്ഞു.

Read Also : റഷ്യന്‍ അധിനിവേശം; ബുച്ചയില്‍ നടന്നത് കൂട്ടക്കുരുതിയെന്ന് സെലന്‍സ്‌കി

റഷ്യൻ സൈന്യം പ്രദേശത്ത് നിന്ന് പിൻവാങ്ങിയതിന് ശേഷം ബുച്ചയിലെ തെരുവിൽ ഇരുപതിലധികം സാധാരണക്കാരുടെ മൃതദേഹം ചിതറിക്കിടക്കുന്നതായി ചിത്രങ്ങൾ എഎഫ്പി പുറത്തുവിട്ടിരുന്നു. കീവിലും മറ്റ് പരിസര നഗരങ്ങളിലും മൃതദേഹം കണ്ടെത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. അതേസമയം റഷ്യ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ പാശ്ചാത്ത രാജ്യങ്ങൾ റഷ്യക്കെതിരെ പ്രതികരിക്കുന്നുണ്ട്. ഇത് റഷ്യക്കെതിരെ പുതിയ ഉപരോധങ്ങൾക്കും ഉടൻ കാരണമാകും.

യുക്രൈനിൽ സിവിലിയന്മാർക്കെതിരായ റഷ്യയുടെ കൂട്ടക്കുരുതിയെ കുറിച്ച് അന്വേഷിക്കാൻ സഹായം നൽകുമെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു. ബുച്ചയിലെ സാധാരണക്കാരുടെ മരണം അങ്ങേയറ്റം ക്രൂരതയാണെന്ന് പ്രതികരിച്ച നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ്, സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ച അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ നടപടിയെ സ്വാഗതം ചെയ്യുന്നതായും വ്യക്തമാക്കി.

വിഷം കലർത്തിയ കേക്കും മദ്യവും നൽകി റഷ്യൻ സൈനികരെ യുക്രൈൻ പൗരന്മാർ കൊലപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ട്. ഖാർകിവ് മേഖലയിലെ ഇസിയം എന്ന നഗരത്തിലാണ് സംഭവം. റഷ്യയുടെ മൂന്നാം മോട്ടർ റൈഫിൾ ഡിവിഷന്റെ ഭാഗമായ സൈനികരാണ് കൊല്ലപ്പെട്ടതെന്ന് യുക്രൈൻ ഡയറക്ടറേറ്റ് ഓഫ് ഇന്റലിജൻസിന്റെ ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു. കേക്കുകളിൽ വിഷം കലർത്തി സൈനികർക്കു നൽകുകയായിരുന്നു. രണ്ടു പേരാണ് കൊല്ലപ്പെട്ടത്. 28 പേർ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണെന്നും അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Story Highlights: Bodies Found Kyiv Russia Ukraine

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement