Advertisement

നവജാത ശിശുക്കൾക്കും ആധാർ കാർഡ് വേണോ? അറിയാം വിശദമായി[ 24 Explainer]

April 4, 2022
2 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നമ്മളൊക്കെ ആധാർ കാർഡിന് അപേക്ഷിച്ചിരുന്നത് സ്കൂളിൽ പഠിക്കുന്ന കാലത്തൊക്കെയാണ്.പക്ഷേ ഇപ്പോൾ കൈക്കുഞ്ഞുങ്ങൾക്ക് പോലും ജനിച്ച് മണിക്കൂറുകൾക്കകം ആധാറിന് അപേക്ഷിക്കാനുള്ള വകുപ്പുകൾ നിലവിലുണ്ട്.നവജാത ശിശുക്കൾക്ക് പോലും ആധാർ കാർഡ് എങ്ങനെയാണ് ലഭ്യമാവുക? അഞ്ച് വയസിന് താഴെ പ്രായമുള്ള കുഞ്ഞുങ്ങൾക്ക് ആധാർ കാർഡ് ഉണ്ടാക്കുന്നുണ്ടെങ്കിൽ ഇതിൽ രണ്ട് തവണ ബയോമെട്രിക് മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്.. (Do newborns also need an Aadhaar card? explainer)

എന്താണ് ബയോമെട്രിക് രീതി?

ബയോമെട്രിക് എന്ന് പറഞ്ഞാൽ ഒരു വ്യക്തിയുടെ ഐഡന്റിറ്റി പരിശോധിക്കുന്നതിന് അവരുടെ ശാരീരിക സവിശേഷതകൾ അളക്കുന്നതിനുള്ള ഒരു മാർ​ഗമാണ്.അതായത് വിരലടയാളവും, കണ്ണുകളും പോലുള്ള ഫിസിയോളജിക്കൽ‍ സ്വഭാവ സവിശേഷതകൾ കൂടാതെ പെരുമാറ്റ സവിശേഷതകളൊക്കെ വെച്ച് ഒരാളുടെ ഐഡന്റിറ്റിയെ അളക്കുന്നതിനുള്ള രീതി. എന്നാൽ അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്ക് ബയോമെട്രിക് പ്രാവർത്തികമാകുമോ എന്നുള്ള ചോദ്യമാണ് ഇവിടെ ഉയരുന്നത്.

അഞ്ച് വയസിൽ താഴെയുള്ള കുട്ടികളെ സംബന്ധിച്ച് ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. അ‍ഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്കാണെങ്കിൽ ബയോമെട്രിക് വിവരങ്ങളുടെ ആവശ്യം നിലവിൽ ഇല്ല.പകരം കുട്ടിയുടെ ഫോട്ടോയാണ് ഉപയോ​ഗിക്കുക. ഇനി അഥവാ അ‍ഞ്ച് വയസിന് ശേഷമാണ് കുഞ്ഞിന് ആധാർ കാർഡ് എടുക്കുന്നത് എങ്കിൽ ബയോമെട്രിക് രീതിയിൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്തിരിക്കണം. ഇതിനായി കുഞ്ഞിന്റെ 10 വിരലുകൾ , ഐറിസ് ,മുഖത്തിന്റെ ഒർജിനൽ ഫോട്ടോ എന്നിവ ഒർജിനൽ ആധാറിലേക്ക് നിർബന്ധമായും ചേർത്തിരിക്കണം. പിന്നെ 15 വയസ് കഴിയുമ്പോൾ ഒരു അപ്ഡേഷൻ കൂടെ ഉണ്ടാവും.

Read Also : പാകിസ്താന് ലോകകപ്പ് നേടിക്കൊടുത്ത ഓൾ റൗണ്ടറിൽ നിന്ന് പ്രാധനമന്ത്രി പദത്തിലേക്ക്; ഇമ്രാൻ ഖാന്റെ പദയാത്ര

ഓഫ് ലൈനായി എങ്ങനെ കുട്ടികളുടെ ആധാർ കാർഡിന് അപേക്ഷിക്കാം?

നേരിട്ടുള്ള അപേക്ഷകൾക്കായി അടുത്തുള്ള ആധാർ സെന്ററുമായി ആദ്യം ബന്ധപ്പെടുക. കുട്ടിക്ക് വേണ്ടിയുള്ള ആധാറിന്റെ പ്രത്യേക അപേക്ഷ ഫോം പൂരിപ്പിച്ചതിന് ശേഷം രക്ഷിതാവിന്റെ ജനന സർട്ടിഫിക്കറ്റും ആധാർ കാർഡും സഹിതം ആധാർ സെന്ററിൽ അപേക്ഷ സമർപ്പിക്കുക. കൂടാതെ രക്ഷകർത്താവ് ആരാണോ, അവരുടെ ഫോൺ നമ്പരും നൽകണം. ഈ വിവരങ്ങൾ എല്ലാം കൊടുത്ത ശേഷം നമുക്ക് ആധാർ സെന്ററിൽ നിന്ന് ഒരു രസീത് ലഭിക്കും . പിന്നീട് നടത്തുന്ന അന്വേഷണങ്ങൾക്ക് വേണ്ടി നമുക്ക് ഈ രസീത് സൂക്ഷിച്ച് വെക്കാവുന്നതാണ്..പൊതുവെ ആധാർ കാർഡിന് അപേക്ഷിച്ച ശേഷം വളരെ വേ​ഗത്തിൽ തന്നെ ആധാർ കാർഡ് നമ്മുടെ കൈയ്യിൽ ലഭിക്കുന്നതാണ്.

ഓൺലൈൻ ആയി എങ്ങനെ കുട്ടികളുടെ ആധാർകാർഡിന് അപേക്ഷിക്കാം?

ഇതിനായി ആധാർ വെബ്സൈറ്റിൽ പോയി ബാല ആധാർ ഓപ്ക്ഷൻ സെലക്ട് ചെയ്യുക.പിന്നീട് ആധാർ കാർഡ് രജിസ്ട്രേഷൻ പേജിൽ പോയി ആവശ്യമായ വിവരങ്ങൾ ചേർക്കുക.പേര് മേൽവിലാസം, തുടങ്ങിയ എല്ലാ വിവരങ്ങളും വിട്ട് പോവാതെ തന്നെ നൽകണം.അതിന് ശേഷം ആധാർ കാർ‍‍‍‍ഡ് രജിസ്ട്രേഷനായി എൻറോൾമെന്റ് സെന്റർ സന്ദർശിക്കാനുള്ള സമയം നിശ്ചയിക്കുക.അതിന് ശേഷം അടുത്തുള്ള ആധാർ എൻറോൾമെന്റ് സെന്ററിൽ ചെന്ന് ആവശ്യമായ രേഖകൾ സമർപ്പിച്ച് അപേക്ഷകൾ പൂർത്തിയാക്കാവുന്നതാണ്.

ഇങ്ങനെയാണ് കുട്ടികളുടെ ആധാർ കാർഡിന് വേണ്ടി ഓൺലൈനായും ഓഫ് ലൈനായും അപേക്ഷകൾ സമർപ്പിക്കുന്നത്.

ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങണമെങ്കിൽ, അല്ലെങ്കിൽ ഒരു സ്‌കൂൾ അഡ്മിഷന്, അങ്ങനെ ഒട്ടുമിക്ക എല്ലാ ആവശ്യങ്ങൾക്കും ആധാർ കാർഡ് അത്യാവശ്യമായ ഈ കാലഘട്ടത്തിൽ കുട്ടികൾക്ക് കൂടി ആധാർ കാർഡ് ലഭ്യമാവുക എന്നത് വളരെ ഉപകാരപ്രദമാവും എന്ന പ്രതീക്ഷയാണ് വെച്ച് പുലർത്തുന്നത്.

Story Highlights: Do newborns also need an Aadhaar card? explainer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement