Advertisement

പണം കൊടുക്കാതെ ഭക്ഷണം കഴിച്ചുവെന്ന ആരോപണം; സംശയമുള്ളവർക്ക് സിസിടിവി പരിശോധിക്കാമെന്ന് ചിത്തരഞ്ജൻ എംഎൽഎ

April 4, 2022
Google News 3 minutes Read
false allegations by vt balram accuses pp chitharanjan mla

തനിക്കെതിരായ ആരോപണങ്ങളിൽ പ്രതികരണവുമായി ആലപ്പുഴ എംഎൽഎ പിപി ചിത്തരഞ്ജൻ. സമൂഹമാധ്യമങ്ങളിൽ ഒരു സംഘം വ്യാജ പ്രചാരണം നടത്തുന്നു. പണം നൽകാതെ ഭക്ഷണം കഴിച്ചെന്നാണ് ആരോപണം. സംശയമുള്ളവർക്ക് സിസിടിവി പരിശോധിക്കാമെന്ന് പിപി ചിത്തരഞ്ജൻ എംഎൽഎ പറഞ്ഞു. ( false allegations by vt balram accuses pp chitharanjan mla )

മുൻ എംഎൽഎ വിടി ബൽറാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അപവാദ പ്രചാരണത്തിന് പിന്നില്ലെന്ന് പിപി ചിത്തരഞ്ജൻ എംഎൽഎ ആരോപിച്ചു. ഭക്ഷണത്തിന് അമിതവില ഈടാക്കിയത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്ന് എംഎൽഎ പറഞ്ഞു. പരാതി നൽകുമെന്ന് പറഞ്ഞിട്ടും കടയുടമയുടെ പ്രതികരണം മോശമായിരുന്നുവെന്നും എംഎൽഎ പ്രതികരിച്ചു.

Read Also : അഞ്ച് അപ്പത്തിനും 2 മുട്ടക്കറിക്കും 184 രൂപ; അമിതവിലയ്‌ക്കെതിരെ പരാതി നൽകി പി.പി ചിത്തരഞ്ജൻ എംഎൽഎ

അഞ്ച് അപ്പത്തിനും രണ്ട് മുട്ടക്കറിക്കും 184 രൂപ ഈടാക്കിയതിനെതിരെ എംഎൽഎ പിപി ചിത്തരഞ്ജൻ രംഗത്തുവന്നിരുന്നു. എംഎൽഎ ഇത് സംബന്ധിച്ച് ജില്ലാ കളക്ടർക്ക് പരാതി നൽകുകയും ചെയ്തിരുന്നു.

Story Highlights: false allegations by vt balram accuses pp chitharanjan mla

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here