Advertisement

ഐപിഎൽ: ലക്നൗ ബാറ്റ് ചെയ്യും; ജേസൻ ഹോൾഡർ ടീമിൽ

April 4, 2022
Google News 1 minute Read

ഐപിഎലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ലക്നൗ സൂപ്പർ ജയൻ്റ്സ് ബാറ്റ് ചെയ്യും. ടോസ് നേടിയ സൺറൈസേഴ്സ് ക്യാപ്റ്റൻ കെയിൻ വില്ല്യംസൺ ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ലക്നൗ നിരയിൽ ശ്രീലങ്കൻ പേസർ ദുഷ്മന്ത ചമീരയ്ക്ക് പകരം വിൻഡീസ് ഓൾറൗണ്ടർ ജേസൻ ഹോൾഡർ കളിക്കും. സൺറൈസേഴ്സ് നിരയിൽ മാറ്റമില്ല.

ഐപിഎലിൽ ഒരു മത്സരം മാത്രം കളിച്ച സൺറൈസേഴ്സ് ആ കളി പരാജയപ്പെട്ടിരുന്നു. രാജസ്ഥാൻ റോയൽസിനെതിരെ 61 റൺസിൻ്റെ വമ്പൻ പരാജയമാണ് സൺറൈസേഴ്സ് വഴങ്ങിയത്. ലക്നൗ ആവട്ടെ, രണ്ട് മത്സരങ്ങളിൽ ഒരെണ്ണം വിജയിച്ചപ്പോൾ രണ്ടാം മത്സരത്തിൽ പരാജയപ്പെട്ടു. ഗുജറാത്ത് ടൈറ്റൻസിനെതിരെ നടന്ന ആദ്യ മത്സരത്തിലാണ് ലക്നൗ പരാജയപ്പെട്ടത്. രണ്ടാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ കീഴടക്കാൻ ലക്നൗവിനു സാധിച്ചു.

Story Highlights: lucknow super giants bat sunrisers hyderabad ipl

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here