Advertisement

ഓപ്പറേഷൻ പി ഹണ്ട്; കുട്ടികളുടെ ന​ഗ്നദൃശ്യം പ്രചരിപ്പിച്ചതിന് ഉൾപ്പടെ 39 കേസുകൾ

April 4, 2022
Google News 1 minute Read
p hunt

സംസ്ഥാന വ്യാപകമായി ഇന്നലെ നടത്തിയ ഓപ്പറേഷൻ പി ഹണ്ടിൽ കുട്ടികളുടെ ന​ഗ്നദൃശ്യം പ്രചരിപ്പിച്ചതിന് ഉൾപ്പടെ പുതുതായി രജിസ്റ്റർ ചെയ്തത് 39 കേസുകൾ. മൊബൈൽ ഫോൺ, ലാപ്ടോപ്പ്, ഹാർ‌ഡ് ഡിസ്ക് തുടങ്ങി 267 ഇലക്ട്രോണിക് ഉപകരണങ്ങളാണ് പിടിച്ചെടുത്തത്. ഐ.ടി മേഖലയിൽ ജോലി ചെയ്യുന്നവരുൾപ്പടെ 14 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

കുട്ടികള്‍ ഉള്‍പ്പെട്ട നഗ്ന വീഡിയോകളും ചിത്രങ്ങളും കാണുക, പ്രചരിപ്പിക്കുക, സൂക്ഷിച്ച് വയ്ക്കുക, ഡൗൺലോഡ് ചെയ്യുക എന്നീ പ്രവൃത്തികൾ ചെയ്യുന്നവരെ നിയമ നടപടിക്ക് വിധേയമാക്കുന്നതാണ് ഓപ്പറേഷൻ പി ഹണ്ട്. റൈഡും പരിശോധനകളും ഇന്നലെ അർദ്ധരാത്രി വരെ തുടർന്നിരുന്നു.

Read Also : കുട്ടികളുടെ നഗ്‌ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നു; ഓപ്പറേഷൻ പി ഹണ്ടിന്റെ പേരിൽ വ്യാപക റെയ്‌ഡ്‌

ഐ.ടി മേഖലയിൽ നിന്നുള്ളവർ, അധ്യാപകർ, സർക്കാർ സംവിധാനങ്ങളിൽ പ്രവർത്തിക്കുന്നയാളുകൾ തുടങ്ങിയവരെ അറസ്റ്റ് ചെയ്തതായി പൊലീസിന്റെ സൈബർ വിഭാ​ഗം അറിയിച്ചിട്ടുണ്ട്. അഞ്ച് വയസിനും 16 വയസിനും ഇടയിലുള്ള കുട്ടികളുടെ ന​ഗ്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നും കേരളത്തിൽ നിന്നുള്ളയാളുകൾ ഡാർക്ക് നെറ്റിൽ സജീവമാണെന്നുമുള്ള വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ശക്തമായ പരിശോധനയാകും ഇതുമായി ബന്ധപ്പെട്ട് നടത്തുക.

Story Highlights: Operation P Hunt; 39 cases today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here