Advertisement

പ്രതിരോധ ശേഷി കുറവാണോ? ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കാം…

April 7, 2022
1 minute Read

കഴിഞ്ഞ രണ്ട് വർഷം മഹാമാരിക്കൊപ്പമായിരുന്നു നമ്മുടെ യാത്ര. ഏറെ കരുതലോടെയാണ് നമ്മൾ ദിവസങ്ങൾ കഴിച്ചു കൂട്ടിയത്. പകർച്ചവ്യാധിയുടെ പിടിയിൽ പെടാത്തവർ വളരെ കുറച്ച് പേരെ ഉണ്ടായിരുന്നുള്ളു. ഈ വൈറസ് കാലത്ത് നമ്മൾ മനസിലാക്കിയൊരു കാര്യമുണ്ട്. ദുർബലമായ പ്രതിരോധശേഷി പെട്ടെന്ന് രോഗം പിടിപെടാൻ കാരണമാകും. വൈറസുകളെയും ബാക്ടീരിയകളെയും അതിജീവിക്കാൻ ശക്തമായ പ്രതിരോധശേഷി കൂടിയേ തീരൂ. അതിന് നമ്മുടെ ശരീരത്തിന്റെ പ്രതിരോധശേഷിയെ കുറിച്ച് നമുക്ക് കൃത്യമായ ധാരണവേണം. എന്നാൽ മാത്രമേ രോഗങ്ങളെ അതിജീവിക്കാൻ നമ്മുടെ ശരീരം എത്രമാത്രം പ്രാപ്തമാണെന്ന് നമുക്ക് മനസിലാക്കാൻ സാധിക്കുകയുള്ളു.

നമുക്ക് ശരീരം കാണിക്കുന്ന ലക്ഷണങ്ങളിലൂടെ തന്നെ നമുക്ക് അത് തിരിച്ചറിയാൻ സാധിക്കും. അകാരണമായ ദേഷ്യം പിടിപെടുന്ന ആളാണോ നിങ്ങൾ. എങ്കിൽ അതൊരു ലക്ഷണമായി കണക്കാക്കാം. ആരോഗ്യകരമായ ശരീരത്തിൽ മാത്രമേ ശാന്തമായ മനസിന് സ്ഥാനമുള്ളൂ. പെട്ടെന്ന് തോന്നുന്ന ദേഷ്യത്തെ ശരീരം കാണിക്കുന്ന ലക്ഷണങ്ങളിൽ ഒന്നാകാം. നിരന്തരമായി അനുഭവപ്പെടുന്ന ദേഷ്യവും മാനസിക ബുദ്ധിമുട്ടുകളും അനുഭവപ്പെടുകയാണെങ്കിൽ ഡോക്ടറെ സമീപിക്കുക. കൂടാതെ എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിൽ ഒരുപക്ഷെ ശരീരത്തിനകത്തെ അണുക്കൾ ആയിരിക്കാം കാരണം. ശരീരം നിരന്തരം അണുക്കളുമായി പോരാടുമ്പോൾ അത് ശരീരത്തിലെ ഊർജത്തെ വലിച്ചെടുക്കും. പ്രതിരോധ സംവിധാനത്തെ കുറിച്ച് ശരീരം നൽകുന്ന സൂചനയാണത്.

ഇടയ്കിടയ്ക്ക് ജലദോഷം, ജലദോഷ പനി ഇവ പിടിപെടാറുണ്ടോ? അത് ദുർബലമായ പ്രതിരോധശേഷിയുടെ ലക്ഷമാണ്. പ്രതിരോധ ശേഷി കുറഞ്ഞ ശരീരത്തിലാണ് പെട്ടെന്ന് ജലദോഷ പനി പിടിപെടുന്നത്. ഏതെങ്കിലും വലിയ അധ്വാനം ആവശ്യമായ പ്രവൃത്തി ചെയ്യുമ്പോഴോ മാനസികമായി വിഷമിപ്പിക്കുന്ന എന്തെങ്കിലും സാഹചര്യത്തിലൂടെ കടന്നു പോകേണ്ടി വരുമ്പോഴോ പ്രതിരോധ ശേഷി ഇല്ലാത്തവർ പെട്ടെന്ന് രോഗബാധിതരാകുന്നു. മുറിവുകൾ ഉണങ്ങാൻ വൈകുന്നതും ഇതിന്റെ ലക്ഷണങ്ങളിൽ പെടുന്നു.

Story Highlights: signs you have a weak immune system

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top