‘കേരള മോഡൽ നടപ്പാക്കുക’; ബിജെപിയും കോൺഗ്രസും ഭരിക്കുന്ന സംസ്ഥാനങ്ങളോട് ബൃന്ദ കാരാട്ട്

സിപിഐഎം 23ാം പാര്‍ട്ടി കോണ്‍ഗ്രസ് സമാപന വേദിയില്‍ കേരള മോഡലിനെ വാഴ്ത്തി പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. കേരള മോഡൽ സി പിഐഎം രാജ്യത്ത് ആകെ പ്രചരിപ്പിക്കുമെന്ന് ബൃന്ദ പറഞ്ഞു. ബിജെപിയും കോൺഗ്രസും ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അവരോട് പറയാൻ ഉള്ളത് കേരള മോഡൽ നടപ്പാക്കുക എന്നതാണ്. ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് സിപിഐഎമ്മിന്‍റെ മുഖ്യ ലക്ഷ്യമെന്നും പി ബി അംഗം വ്യക്തമാക്കി.
രക്തസാക്ഷികളുടെ ഭൂമിയിൽ നടന്ന പാർട്ടി കോൺഗ്രസ് വിജയമാക്കാൻ പ്രവർത്തിച്ചവരെയെല്ലാം മലയാളത്തിൽ ബൃന്ദ അഭിവാദ്യം ചെയ്തു. ഒപ്പം കേരളത്തിലെ എൽഡിഎഫ് സർക്കാരിന്‍റെ വികസന പ്രവർത്തനങ്ങൾക്ക് പാർട്ടി കോൺഗ്രസിന്‍റെ അഭിവാദ്യവും അർപ്പിച്ചു.
കണ്ണൂരിനെ ചെങ്കടലാക്കി സിപിഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന് വൈകിട്ടോടെയാണ് സമാപനമായത്. വൈകുന്നേരം നായനാര്‍ അക്കാദമിയില്‍നിന്ന് ജവഹര്‍ സ്റ്റേഡിയത്തിലേക്ക് നടന്ന റെഡ് വളണ്ടയര്‍ മാര്‍ച്ചോടെയാണ് സമാപന സമ്മേളനത്തിന് തുടക്കമായത്.
Read Also : സിപിഐഎമ്മില്‍ വ്യത്യസ്ത ചേരികളില്ല; വിരുദ്ധ ശക്തികളുടെ ജോലി തെറ്റിദ്ധാരണ സൃഷ്ടിക്കലെന്ന് പിണറായി വിജയന്‍
രണ്ടായിരം വളണ്ടിയര്‍മാരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. പിണറായി വിജയന്‍, സീതാറാം യെച്ചൂരി, കോടിയേരി ബാലകൃഷ്ണന്‍, പ്രകാശ് കാരാട്ട് എന്നിവര്‍ തുറന്ന വാഹനത്തില്‍ റെഡ് വളണ്ടിയര്‍ മാര്‍ച്ചിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ചു. സമാപനസമ്മേളനത്തിന്റെ ഭാഗമാകാന്‍ ആയരങ്ങളാണ് നഗരത്തിലേക്ക് എത്തിയത്. ദേശീയ തലത്തില്‍ പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് കോട്ടംതട്ടിയെന്ന് അംഗീകരിച്ച പാര്‍ട്ടി കോണ്‍ഗ്രസില്‍ സി.പി.ഐ എം ഭരിക്കുന്ന ഏക സംസ്ഥാനമെന്ന നിലയ്ക്ക് കേരളം തന്നെയായിരുന്നു പ്രധാന ചര്‍ച്ച.
Story Highlights: Implement the Kerala model-brinda karat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here