Advertisement

ട്വന്റിഫോർ ബ്രാൻഡ് അവാർഡുകൾ വിതരണം ചെയ്തു

April 11, 2022
Google News 1 minute Read
24 news award

ട്വന്റിഫോർ ബ്രാൻഡ് അവാർഡുകൾ ധനമന്ത്രി കെ.എൻ. ബാല​ഗോപാൽ വിതരണം ചെയ്തു. തിരുവനന്തപുരം കവടിയാറിലെ ഉദയ് പാലസ് കൺവെൻഷൻ സെന്ററിലാണ് ചടങ്ങ് നടക്കുന്നത്. ഫൂട്ട് വെയര്‍ രംഗത്തെ മികച്ച സംരംഭകനുള്ള പുരസ്‍കാരത്തിന് വികെസി പ്രൈഡ് ഗ്രൂപ്പ് എം ഡി വികെസി റസാഖ് അർഹനായി.

കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് – റീട്ടെയില്‍ രംഗത്ത് ട്വന്റി ഫോർ ബ്രാൻഡ് പുരസ്‌കാരത്തിന് മൈജി ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ എ.കെ ഷാജി അർഹനായി. മികച്ച എഡ്യു ടെക് കമ്പനിയ്ക്കുള്ള ട്വന്റിഫോർ ബ്രാൻഡ് പുരസ്‌കാരം 90 + മൈ ട്യൂഷന്‍ ആപ്പ് ഫൗണ്ടർ ആന്റ് ഡയറക്ടർ വിൻജിഷ് വിജയ്, ഡയറക്ടർ ആന്റ് സിഇഒ സ്മിജയ് ഗോകുൽദാസ് എന്നിവർ കരസ്ഥമാക്കി.

മെഡിക്കൽ എഡ്യു ടെക് വിഭാഗത്തിൽ അവാർഡുകൾ കരസ്ഥമാക്കിയത് സൈലം ലേണിംഗ് ആപ്പ് സിഇഒ ഡോ. എസ്. അനന്തു, ഡയറക്ടർ ലിജേഷ് കുമാർ, ഡയറക്ടർ ഡോ. വി.പി പ്രവീൺ, ഡയറക്ടർ വിനേഷ് കുമാർ, ഡയറക്ടർ കെ. ഷവാദ് എന്നിവരാണ്.

Read Also : പുതിയ ആശയങ്ങൾ നടപ്പാക്കുന്ന ടെലിവിഷൻ സ്ഥാപനമാണ് ട്വന്റിഫോർ : മന്ത്രി കെ.എൻ ബാലഗോപാൽ

ട്വന്റിഫോർ ബ്രാൻഡ് അവാർഡ് ചടങ്ങിൽ പൊതു സ്വകാര്യ മേഖലകളിലെ സംരംഭകത്വ വെല്ലുവിളി എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ ധനമന്ത്രി കെ.എൻ ബാലഗോപാൽ സംസാരിച്ചു. പുതിയ ആശയങ്ങൾ നടപ്പാക്കുന്ന ടെലിവിഷൻ സ്ഥാപനമാണ് ട്വന്റിഫോറെന്ന് അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്നത് വിലക്കയറ്റത്തിൻ്റെ നാളുകളാണ്. 2008 മുതലുള്ള ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ ഫലമായാണ് വിലക്കയറ്റം രൂക്ഷമാകുന്നത്. കേരളത്തിൽ കൂടുതൽ നിക്ഷേപങ്ങൾ വരണം. അതിനായി പരമാവധി എല്ലാ സഹായവും സർക്കാർ ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

സിനിമാ താരം ഇന്ദ്രൻസ്, ഫുട്ബോൾ താരം വി.പി സുഹൈർ, ഫാദർ ഡേവിസ് ചിറമ്മേൽ, കഥാകൃത്ത് ബെന്യാമിൻ, ഡേ.ജ്യോതിദേവ് കേശവദേവ് എന്നിവർക്കാണ് ഐക്കൺ ഓഫ് ദ ഇയർ പുരസ്കാരം.

Story Highlights: twenty four brand awards

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here