Advertisement

തലച്ചോറിനെ ബാധിക്കുന്ന അസുഖങ്ങളെ മാറ്റാൻ വരുന്നു കുഞ്ഞൻ റോബോട്ട്…

April 14, 2022
Google News 2 minutes Read

18ാം നൂറ്റാണ്ടില്‍ പാശ്ചാത്യരാജ്യങ്ങളിലുണ്ടായ വ്യവസായിക വിപ്ലവങ്ങളുടെ ഭാഗമായി വൈദ്യ ശാസ്ത്രരം​ഗത്തും കാതലായ മാറ്റങ്ങൾ നടന്നിരുന്നു. ശാസ്ത്രീയ കണ്ടെത്തലുകൾ വര്‍ധിക്കുകയും മനുഷ്യന്‍ പുരോഗതി കൈവരിക്കുവാന്‍ ആരംഭിക്കുകയും ചെയ്ത ഒരു കാലഘട്ടമായിരുന്നു അത്. ഇന്ന് കാണുന്ന സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളും ഡോക്ടര്‍മാരുമൊക്കെ ആധുനിക വൈദ്യശാസ്ത്രത്തിന്റെ ഭാഗമാണെന്ന് പറയാവുന്നതാണ്. ഓരോ രോഗ നിര്‍ണയത്തിനും ചികിത്സയ്ക്കുമെല്ലാം പല സാങ്കേതികവിദ്യകളുടെയും സഹായം നമ്മൾ തേടാറുണ്ട്. അങ്ങനെ ആ​ഗോള തലത്തിൽ പോലും ആധുനിക വൈദ്യ ശാസ്ത്രത്തിന് വമ്പിച്ച പുരോഗമനമാണ് ഉണ്ടായിട്ടുള്ളത്. എന്നാൽ ഇപ്പോൾ ആധുനിക വൈദ്യശാസ്ത്രം മറ്റൊരു ചുവടുവെയ്പപ്പിലേക്ക് കടന്നിരിക്കുകാണ്.

തലച്ചോറുമായി ബന്ധപ്പെട്ടുണ്ടാകുന്ന അസുഖങ്ങളുടെ ചികിത്സയ്ക്ക് ഉപയോഗിക്കാവുന്ന ചെറിയ റോബോട്ടിനെ തയ്യാറാക്കിയെടുത്തിയിരിക്കുകയാണ് കാലിഫോര്‍ണിയയിലെ ബയോനട്ട് ലാബ് എന്ന് പേരുള്ള കമ്പനി. തീരെ ചെറിയ റോബോട്ടിനെ തലച്ചോറിനകത്തേക്ക് കടത്തിവിട്ട് ചികിത്സ നടത്തുന്നതാണ് ഇതിന്റെ രീതി. ഈ കുഞ്ഞൻ റോബോട്ടിനെ തലച്ചോറിനകത്ത് ചലിപ്പിക്കുന്നത് കാന്തികോര്‍ജ്ജത്തിന്റെ സഹായത്തിലായിരിക്കും. വെടിയുണ്ടയുടേതിന് സമാനമായ ആകൃതിയുള്ള, മില്ലിമീറ്ററുകള്‍ മാത്രം വലിപ്പം വരുന്ന കുഞ്ഞന്‍ റോബോട്ടിനെ കുത്തിവെയ്പ്പിലൂടെയാണ് തലച്ചോറിന് അകത്തേക്ക് കടത്തി വിടുക. അതേ രീതിയില്‍ തന്നെ ഇതിനെ പുറത്തെടുക്കാനും സാധിക്കും.

ഇനി റോബോട്ടിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതാകട്ടെ പുറമെയുള്ള കമ്പ്യൂട്ടറിന്റെ സഹായത്തിലായിരിക്കും. രണ്ട് വര്‍ഷത്തിനകം ഈ കുഞ്ഞൻ റോബോട്ടിനെ ഉപയോ​ഗിച്ചുള്ള ക്ലിനിക്കല്‍ പരീക്ഷണം പൂര്‍ത്തിയാകുമെന്നാണ് ഗവേഷകര്‍ അറിയിക്കുന്നത്. ഇതിനോടകം തന്നെ പന്നിയിലും ആടിലുമെല്ലാം ഈ രീതി പരീക്ഷിച്ച് കഴിഞ്ഞിട്ടുണ്ട്. ഈ പരീക്ഷണങ്ങളെല്ലാം തന്നെ വിജയകരമായിരുന്നുവെന്നാണ് ഗവേഷകര്‍ അറിയിക്കുന്നത്. നിലവില്‍ ഇത്തരത്തിലുള്ള രോഗങ്ങള്‍ക്കെല്ലാം നടത്തുന്ന ചികിത്സ ധാരാളം ‘സൈഡ് എഫക്ടുകള്‍’ ഉള്ളതാണെന്നും ഇങ്ങനെയുള്ള പ്രശ്‌നങ്ങളെല്ലാം ഒഴിവാക്കാന്‍ റോബോട്ട് ഉപയോഗിച്ചുള്ള ചികിത്സയില്‍ സാധ്യമാണെന്നും പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നുണ്ട്.

Read Also : അമ്മയ്‌ക്കൊപ്പം തണലായി അഞ്ചാംക്ലാസുകാരി; അവധിക്കാലത്ത് റോഡരികിൽ അച്ചാറ് വിൽപ്പന നടത്തി ഡൈനീഷ്യ…


പ്രധാനമായും കുട്ടികളുടെ തലച്ചോറിനെ ബാധിക്കുന്ന രോഗത്തിനാണ് ഇത്തരത്തില്‍ ചികിത്സ നല്‍കാന്‍ സാധിക്കുക. അതുപോലെ തന്നെ പാര്‍ക്കിന്‍സണ്‍സ് പോലുള്ള, മുതിര്‍ന്നവരുടെ തലച്ചോറിനെ ബാധിക്കുന്ന രോഗങ്ങള്‍ക്കും ഈ ചികിത്സാരീതി സഹായകമാകുമെന്നാണ് ​ഗവേഷകർ പറയുന്നത്. ശാസ്ത്രത്തിന്റെ കുതിപ്പുകള്‍ക്കൊപ്പം അതിവേഗം വളര്‍ന്ന് വികസിച്ച ആധുനിക വൈദ്യശാസ്ത്ര രം​ഗത്ത് ഗുളികകള്‍, സിറപ്പുകള്‍, ഇൻഞ്ചക്ഷനുകൾ, ശസ്ത്രക്രിയകള്‍ എന്നിവയ്ക്കൊക്കെ പുറമേ റോബോട്ടുകളെ ഉപയോ​ഗിച്ചുള്ള ചികിത്സയിലേക്ക് കൂടി കടക്കുമ്പോൾ വൈദ്യ ശാസ്ത്ര മേഖലയിൽ തന്നെ വമ്പിച്ച പുരോ​ഗതി ആയിട്ട് അതിനെ കണക്കാക്കാവുന്നതാണ്.

Story Highlights: micro robot to treat brain disorders

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here