Advertisement

യു.എന്നിന്റെ ചാമ്പ്യന്‍ ഓഫ് ദി എര്‍ത്ത് പുരസ്കാരം ഡേവിഡ് ആറ്റന്‍ബൊറോയ്ക്ക്…

April 21, 2022
2 minutes Read

യു.എന്‍ എന്‍വയോണ്‍മെന്റ് പ്രോഗ്രാമിന്റെ ചാമ്പ്യന്‍ ഓഫ് ദി എര്‍ത്ത് ആദരത്തിന് പ്രകൃതിശാസ്ത്ര പണ്ഡിതനായ ഡേവിഡ് ആറ്റന്‍ബൊറോ ഇത്തവണ അര്‍ഹനായി. നാച്യുറൽ വേൾഡ് എന്ന ബിബിസി ഡോക്യുമെന്ററിയാണ് ആറ്റന്‍ബൊറോയെ അവാർഡിനർഹനാക്കിയത്. 95 വയസ്സുള്ള ആറ്റൻബെറോ ബിബിസിയിലെ പ്രകൃതി സംബന്ധമായ ടിവി പരിപാടികളിലൂടെയാണ് ശ്രദ്ധേയനായത്. പ്രകൃതിയും ഭൂമിയും സംരക്ഷിക്കാനായി ലോകം ഒന്നടങ്കം ഒന്നിക്കേണ്ട സമയമിതാണെന്നായിരുന്നു അവാര്‍ഡ്

ഏറ്റുവാങ്ങിയപ്പോള്‍ ആറ്റൻബറോ പറഞ്ഞത്.”50 വര്‍ഷങ്ങള്‍ക്ക് മുമ്പ് തിമിംഗലങ്ങള്‍ വംശനാശത്തിന്റെ വക്കിലായിരുന്നു. അപകടം തിരിച്ചറിഞ്ഞ ജനങ്ങള്‍ ഒന്നുച്ചേര്‍ന്നപ്പോള്‍ അത്ഭുതങ്ങള്‍ സംഭവിച്ചു. ഇന്നിപ്പോള്‍ മനുഷ്യരാശി ഇതുവരെ കണ്ടതില്‍ വെച്ചേറ്റവും കൂടുതല്‍ തിമിംഗലങ്ങളാണ് സമുദ്രങ്ങളില്‍ വസിക്കുന്നത്” എന്നും ഡേവിഡ് ആറ്റൻബെറോ കൂട്ടിചേർത്തു. ബിബിസിയുടെ നാച്ചുറല്‍ ഹിസ്റ്ററി യൂണിറ്റില്‍ 1950-കളിലാണ് ഡേവിഡ് ആറ്റൻബറോ തന്റെ പ്രവർത്തനം ആരംഭിച്ചത്. പിന്നീട് ലോകമെമ്പാടുമുള്ള വിവിധയിടങ്ങളില്‍ അദ്ദേഹത്തിന്റെ പരിപാടികള്‍ സംപ്രേക്ഷണം ചെയ്യാപ്പെടാൻ തുടങ്ങി. എന്നാൽ അധികം വൈകാതെ തന്നെ പരിപാടികള്‍ ലോകശ്രദ്ധ നേടുകയായിരുന്നു.

യു.എന്‍.ഇ.പി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഇങര്‍ ആന്‍ഡേഴ്‌സണിന്റെ വാക്കുകൾ പ്രകാരം ,”ആറ്റന്‍ബറോയുടെ എഴുത്തിലും ഡോക്യുമെന്ററിയിലും ലക്ഷക്കണക്കിന് പേര്‍ ആകൃഷ്ടരായതിന്റെ അനന്തരഫലം കൂടിയാണ് പരിസ്ഥിതി മലിനീകരണം കുറയ്ക്കാനും ജൈവവൈവിധ്യം നിലനിര്‍ത്താനും കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ കുറയ്ക്കാനുമുള്ള ഒരു അവസരം നമുക്ക് കൈവന്നത്” എന്നാണ്. കാലാവസ്ഥാ വ്യതിയാനവും ആവാസവ്യവസ്ഥയുടെ നാശവും ജനശ്രദ്ധയിലെത്തിച്ചതില്‍ അദ്ദേഹത്തിന്റെ പങ്ക് വിസ്മരിക്കാനാവില്ലെന്ന് ബോണ്‍മത്ത് സര്‍വകലാശാലയിലെ മറൈന്‍ ബയോളജിസ്റ്റായ പ്രൊഫ.റിക്ക് സ്റ്റാഫോര്‍ഡിന്റേയും അഭിപ്രായം. കാലാവസ്ഥ വ്യതിയാനത്തെ പറ്റി ആശങ്ക കുലരായ കുട്ടികൾക്കിടയിലും കൗമാരക്കാർക്കിടയിലും ആറ്റൻബെറോയുടെ പരിപാടികൾക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.

Story Highlights: unep honor david attenborough with champion of the earth

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top