Advertisement

പരിയാരത്തെ സൗരോര്‍ജ വേലിയിലെ അഴിമതി ആരോപണം: വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

April 27, 2022
Google News 2 minutes Read

തൃശൂര്‍ പരിയാരം റേഞ്ചിലെ സൗരോര്‍ജ വേലി നിര്‍മാണത്തില്‍ അഴിമതി ആരോപണം. കൊന്നക്കുഴി ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലെ 10 കിലോമീറ്റര്‍ അഞ്ചുവരി വേലിയില്‍ ക്രമക്കേടുള്ളതായാണ് ആരോപണം. ആരോപണത്തില്‍ കഴമ്പുണ്ടെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. (vigilance investigation pariyaram solar fencing )

ഫോറസ്റ്റ് കണ്‍സര്‍വേറ്ററും കരാറുകാരനും ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ അന്വേഷണത്തിനാണ് കോടതി ഉത്തരവിട്ടത്. 19.11 ലക്ഷത്തിന്റെ പദ്ധതിയിലാണ് ക്രമക്കേട്. ചട്ടങ്ങള്‍ മറികടന്നും പഠനം നടത്താതെയും പൊതുപണം ദുര്‍വ്യയം ചെയ്തുവെന്നും പരാതിയില്‍ പറയുന്നുണ്ട്. മെയ് 30ന് മുമ്പ് അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ തൃശൂര്‍ വിജിലന്‍സ് യൂണിറ്റിന് കോടതി നിര്‍ദേശം നല്‍കി.

Story Highlights: vigilance investigation pariyaram solar fencing

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here