Advertisement

കൊവി‍ഡ് മരണം; ലോകാരോ​ഗ്യ സംഘടനയുടെ കണക്ക് തെറ്റെന്ന് ഇന്ത്യ

May 5, 2022
Google News 2 minutes Read
COVID

ലോകാരോ​ഗ്യ സംഘടന പുറത്തുവിട്ട കൊവിഡ് മരണക്കണക്കുകളിൽ ഇന്ത്യ അതൃപ്തി അറിയിച്ചു. ഇന്ത്യ പുറത്തുവിട്ട കണക്കാണ് കൃത്യമെന്നും ലോകാരോ​ഗ്യ സംഘടനയുടെ വിവരശേഖരണം സംശയാസ്പദമാണെന്നുമാണ് ഇന്ത്യയുടെ വാദം. മരണസംഖ്യ കണക്കാക്കുന്ന ലോകാരോ​ഗ്യ സംഘടനയുടെ രീതി അസ്വീകാര്യമാണെന്നും ഇന്ത്യ ആരോപണം ഉന്നയിക്കുന്നു. ലോകത്ത് ഇതുവരെ ഒന്നരക്കോടിയോളം പേ‌ർ കൊവിഡ് ബാധിച്ച് മരിച്ചുവെന്നാണ് ലോകാരോ​ഗ്യ സംഘടനയുടെ അവകാശവാദം. നിലവിൽ രേഖപ്പെടുത്തിയതിന്റെ മൂന്നിരട്ടിയോളം വരും ഈ പുതിയ കണക്ക്.

Read Also : വുഹാൻ ഭക്ഷണ മാർക്കറ്റ് സന്ദർശിച്ച് ലോകാരോ​ഗ്യ സംഘടനയിലെ വിദ​ഗ്ധ സംഘം

വിവിധ രാജ്യങ്ങൾ പുറത്തുവിട്ട കണക്കുപ്രകാരം 54 ലക്ഷം പേരാണ് ഇതുവരെ കൊവിഡ് മൂലം മരിച്ചത്. ഇതുതള്ളിയാണ് ഒന്നരക്കോടിയുടെ മരണക്കണക്കുമായി ലോകാരോ​ഗ്യ സംഘടന രം​ഗത്തെത്തിയത്. ലോകത്തെ കൊവിഡ് മരണങ്ങളുടെ മൂന്നിലൊന്ന് ഭാഗത്തോളം ഇന്ത്യയിലാണെന്നാണ് ലോകാരോ​ഗ്യ സംഘടനയുടെ കണ്ടെത്തൽ. അമേരിക്കയും റഷ്യയും അടക്കമുള്ള രാജ്യങ്ങളിലും യഥാർത്ഥ മരണം രേഖപ്പെടുത്തപ്പെട്ടില്ലെന്ന് ലോകാരോ​ഗ്യ സംഘടന സൂചിപ്പിക്കുന്നു.

ലോകാരോ​ഗ്യ സംഘടനയുടെ കണക്കനുസരിച്ച് 47 ലക്ഷം പേരാണ് ഇന്ത്യയിൽ മാത്രം കൊവിഡ് ബാധിച്ച് മരിച്ചത്. ഇത് കേന്ദ്ര സർക്കാരിന്റെ കണക്കിനെക്കാൾ 9 മടങ്ങ് കൂടുതലാണ്. ലോകാരോ​ഗ്യ സംഘടനയുടെ വെളിപ്പെടുത്തലനുസരിച്ച് ഈജിപ്തിലാണ് മരണസംഖ്യയിലെ വ്യതിയാനം കൂടുതൽ. രാജ്യം രേഖപ്പെടുത്തിയതിൻ്റെ 11 ഇരട്ടി മരണമാണ് ലോകാരോ​ഗ്യ സംഘടനയുടെ ഡേറ്റകൾ പ്രകാരം ഈജിപ്തിലുള്ളത്. 2020 ജനുവരി മുതൽ 2021 ഡിസംബർ വരെയുള്ള മരണക്കണക്കാണ് ലോകാരോ​ഗ്യ സംഘടനയ്ക്കായി അന്താരാഷ്ട്ര വിദഗ്ധ സംഘം തയ്യാറാക്കിയത്.

Story Highlights: Covid death; India says WHO figures wrong

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here