Advertisement

കെ.എസ്.അരുണ്‍കുമാറിനെ പിന്തുണച്ച് സിപിഐ; മികച്ച സ്ഥാനാര്‍ത്ഥിയെന്ന് പി.രാജു

May 5, 2022
Google News 0 minutes Read

തൃക്കാക്കരയില്‍ കെ.എസ്.അരുണ്‍കുമാറിനെ പിന്തുണച്ച് സിപിഐ. അരുണ്‍കുമാര്‍ മികച്ച സ്ഥാനാര്‍ത്ഥിയെന്ന് ജില്ലാ സെക്രട്ടറി പി.രാജു. ജാതിയും മതവും നോക്കിയല്ല ജനങ്ങള്‍ വോട്ട് ചെയ്യുന്നത്. ഇത്തവണ മണ്ഡലം എല്‍ഡിഎഫിനൊപ്പം നില്‍ക്കും. പ്രഖ്യാപനത്തിനു മുമ്പേ ചുവരെഴുത്ത് തുടങ്ങിയത് പാര്‍ട്ടി തീരുമാനപ്രകാരം ആയിരിക്കില്ലെന്നും ചുവരെഴുത്ത് വിവാദമാക്കേണ്ട കാര്യമില്ലെന്നും പി.രാജു ട്വന്റിഫോറിനോട് പറഞ്ഞു.

ഇന്നത്തെ സാഹചര്യത്തില്‍ എല്‍ഡിഎഫിന് തൃക്കാക്കരയില്‍ നല്ല വിജയമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെ.എസ്.അരുണ്‍കുമാര്‍ ആണെങ്കില്‍ നല്ല സ്ഥാനാര്‍ത്ഥിയാണ്. ആളുകള്‍ പറയുന്നത് പോലെ തൃക്കാക്കര ഏതെങ്കിലും കമ്മ്യൂണിറ്റിയ്ക്ക് വന്‍ മുന്‍തൂക്കമുള്ള സ്ഥലമല്ല. തൃക്കാക്കര സാധാരണ ജാതി സമവാക്യങ്ങള്‍ അടിസ്ഥാനപ്പെടുത്തി പോകുന്നതാണ് രീതി. എന്നാല്‍ ഇത്തവണ തൃക്കാക്കരയില്‍ അത്തരം ജാതി സമവാക്യങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും രാജു പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here