ഗുരുവായൂര്‍ സ്വദേശി ഷാര്‍ജയിലെ ഹംരിയ കടലില്‍ മുങ്ങിമരിച്ചു

ഷാര്‍ജയിലെ ഹംരിയ കടലില്‍ ഗുരുവായൂർ സ്വദേശി മുങ്ങി മരിച്ചു. ഗുരുവായൂര്‍ ഞമനങ്ങാട് പരേതനായ അബൂബക്കറിന്റെ മകന് മുഹമ്മദ് എമിലാണ് (24) മരിച്ചത്. ഏഴ് മാസമായി ഫുജൈറയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തു വരുകയായിരുന്നു. യൂണിവേഴ്സിറ്റി ആശുപത്രി മോര്‍ച്ചറയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.
Read Also : കാസര്‍ഗോഡ് പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്നുപേര്‍ മുങ്ങി മരിച്ചു
കുടുംബാംഗങ്ങളോടൊപ്പം ബുധനാഴ്ച്ച പുലര്‍ച്ചെയാണ് മുഹമ്മദ് എമിൽ ഹംരിയ കടലില്‍ കുളിക്കാനിറങ്ങിയത്. കുറച്ച് സമയത്തിന് ശേഷം ഇദ്ദേഹത്തെ കാണാതാവുകയായിരുന്നു. അധികൃതരുടെ സഹായത്തോടെ നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടത്തെുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ശഫിജയാണ് മുഹമ്മദ് എമിലിന്റെ മാതാവ്. ഹെല്‍മിന്‍, ഹിബ എന്നിവര്‍ സഹോദരങ്ങളാണ്.
Story Highlights: Guruvayur native dies in Sharjah