Advertisement

കെഎസ്ആര്‍ടിസി സൂചനാ പണിമുടക്ക്; ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍

May 5, 2022
Google News 1 minute Read
ksrtc

ശമ്പളം വൈകരുതെന്ന ആവശ്യം ഉന്നയിച്ച് കെ.എസ്.ആര്‍.ടി.സി പ്രതിപക്ഷ യൂണിയനുകൾ നടത്താൻ പോകുന്ന പണിമുടക്കില്‍ നിലപാട് കടുപ്പിച്ച് സര്‍ക്കാര്‍. പണിമുടക്കിനെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതുപ്രകാരം പണിമുടക്ക് ദിവസം ജോലിക്ക് ഹാജരാകാത്ത തൊഴിലാളികൾക്ക് വേതനം ലഭിക്കില്ല.

കെഎസ്ആര്‍ടിസി സൂചനാ പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് സിഐടിയു അറിയിച്ചിട്ടുണ്ട്. പത്താം തീയതി ശമ്പളം നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷ യൂണിയനുകളുടെ പണിമുടക്ക് രാഷ്ട്രീയപ്രേരിതമാണ്. യാത്രക്കാരേയും കോര്‍പ്പറേഷനേയും ബുദ്ധിമുട്ടിക്കാനില്ലെന്നും സിഐടിയു പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ 24 മണിക്കൂറാണ് പ്രതിപക്ഷ യൂണിയന്‍ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ശമ്പള പ്രതിസന്ധിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഗതാഗത മന്ത്രിയുടെ നേതൃത്വത്തില്‍ വിളിച്ച യോഗം പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ ഇടപെടല്‍ ഫലപ്രദമല്ലെന്ന് പ്രതിപക്ഷ യൂണിയനുകള്‍ കുറ്റപ്പെടുത്തി.

Read Also : കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ചു; രണ്ട് മരണം

ശമ്പളം മുടക്കില്ലെന്ന് മന്ത്രി പലവട്ടം ഉറപ്പു തന്നതാണ്. എന്നാല്‍ ഇതുവരെ ആ വാക്ക് പാലിക്കാന്‍ ഗതാഗത മന്ത്രിക്കൊ കെഎസ്ആര്‍ടിസി മാനേജ്മെന്റിനോ കഴിഞ്ഞിട്ടില്ല. തങ്ങളെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ച മാസം കഴിഞ്ഞ മാസമായിരുന്നു. ഈ രാജ്യത്തെ എല്ലാവരും ഈസ്റ്ററും വിഷുവും ആഘോഷിച്ചപ്പോള്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ പട്ടിണി കിടന്നു. സര്‍ക്കാര്‍ വിചാരിച്ചിരുന്നെങ്കില്‍ തങ്ങളുടെ പട്ടിണി ഒഴിവാക്കാമെന്നു തന്നെയായിരുന്നു വിശ്വാസം. അതുണ്ടായില്ല,

നിയമപ്രകാരം ഒരു പണിമുടക്ക് നോട്ടീസ് കൊടുക്കേണ്ട സമയത്ത് അത് കൊടുത്തു കൊണ്ട് ജനങ്ങള്‍ക്ക് ആവശ്യമുള്ള മുന്‍കരുതലുകള്‍ എടുക്കാനുള്ള സൗകര്യം കൊടുത്തിട്ടും 18 ദിവസത്തെ സാവകാശം ഉണ്ടായിട്ടും പണിമുടക്ക് തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഇന്ന് ചര്‍ച്ച നടത്തിയതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.

Story Highlights: KSRTC strike; Government announces Diesnon

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here